
ബെംഗളൂരു: തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക് ബസിന്റെ പ്രോട്ടോടൈപ്പ്, ടാറ്റ മോട്ടോഴ്‌സ്,ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കൈമാറി. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) 921 നൂതന ഇ-ബസുകള്‍ക്കായി ടാറ്റ മോട്ടോഴ്‌സിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
കരാറനുസരിച്ച്, ടാറ്റ മോട്ടോഴ്സിന്റെ അനുബന്ധ സ്ഥാപനമായ ടിഎംഎല്‍ സ്മാര്‍ട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സ് ബസുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യും. 12 വര്‍ഷത്തെ മെയിന്റനന്‍സും കമ്പനിയുടെ ഉത്തരവാദിത്തമാണ്.
ഇത് സംബന്ധിച്ച കരാറില്‍ ടിഎംഎല്‍ സ്മാര്‍ട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സും ബിഎംടിസിയും ഒപ്പുവച്ചു.
ആധുനിക സവിശേഷതകളാണ് ബസില്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് ടിഎംഎല്‍ സ്മാര്‍ട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അസിം കുമാര്‍ മുഖോപാധ്യായ പറയുന്നു. ഇതുവഴി തടസ്സരഹിതമായ യാത്രാ ആസ്വദിക്കാനാകും.
ഒന്നിലധികം നഗരങ്ങളിലായി 900 ത്തിലധികം ഇ-ബസുകളാണ് കമ്പനി ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.






