എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

കേരള പിറവി കാമ്പയിനുമായി ടാറ്റാ ടീ കണ്ണന്‍ ദേവന്‍

കൊച്ചികേരള പിറവി ദിനത്തിൽഈ മണ്ണിൽ നിന്ന് തന്നെയുള്ള ബ്രാൻഡായ ടാറ്റാ ടീ കണ്ണൻ ദേവൻസംസ്ഥാനത്തിന്‍റെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾസമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങൾഅഭിമാനബോധം എന്നിവ പകർത്തിയ സിനിമാറ്റിക് ബ്രാൻഡ് ഫിലിം അവതരിപ്പിച്ചു. പതിറ്റാണ്ടുകളായി കണ്ണൻ ദേവൻ  ബ്രാൻഡിനെ പരിപോഷിപ്പിച്ച നാടിന്‍റെ ശക്തികലാവൈഭവംചൈതന്യം എന്നിവ ചിത്രീകരിക്കുന്ന ഈ ഫിലിം കേരളത്തിനുള്ള ഹൃദയംഗമമായ ഒരു മംഗളപത്രമായാണ് വിഭാവനം ചെയ്‌തിരിക്കുന്നത്.

ടാറ്റാ ടീ കണ്ണൻ ദേവൻകേരളത്തിലെ പ്രധാന നഗരങ്ങളിലുടനീളം ഇമ്മേഴ്‌സീവ് 3ഡി അനാമോർഫിക് ഇൻസ്റ്റളേഷനിലൂടെയും നൂതന ഔട്ട്‌ഡോർ ഡിസ്‌പ്ലേകളിലൂടെയും സ്‌ക്രീനുകൾക്കപ്പുറത്തേക്ക് ആഘോഷം വ്യാപിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരംകൊച്ചിതൃശൂർകോഴിക്കോട് എന്നിവിടങ്ങളിലെ നൂതനമായ ഒഒഎച്ച് ഇൻസ്റ്റളേഷനുകൾ കാമ്പയിനൊപ്പം കേരളത്തിന്‍റെ അഭിമാനവും ഊർജ്ജസ്വലതയും സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയും ചെയ്യുന്നു.

പ്രഭാതത്തിലെ മഞ്ഞുവീഴ്‌ചയിൽ തിളങ്ങുന്ന ഒരു ലോലമായ തേയില ഇലയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ബ്രാൻഡിന്‍റെ കഥ ആരംഭിച്ച കണ്ണൻ ദേവൻ കുന്നുകളുടെ കാവ്യാത്മകമായ പ്രതിഫലനം. ഒരു തുള്ളി വെള്ളം ഇലയിൽ സ്‌പർശിക്കുമ്പോൾഫ്രെയിം സമൃദ്ധമായ തോട്ടങ്ങളുടെ വിശാലമായ ആകാശ കാഴ്ചകളിലേക്ക് തുറക്കുന്നു. ഇത് ഭൂമിയും അതിലെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതീകപ്പെടുത്തുന്നു. അവിടെ നിന്ന്ആഖ്യാനം കേരളത്തിനെ നിർവചിക്കുന്ന സാംസ്‌കാരിക ആവിഷ്‌കാരങ്ങളിലൂടെ കടന്നുപോകുന്നു. കായലിലൂടെ സഞ്ചരിക്കുന്ന ബോട്ടുകൾകളരിയുടെ ശക്തിക്ലാസിക്കൽ നൃത്തത്തിന്‍റെ ചാരുതകഥകളിയുടെ മഹത്വം എന്നിങ്ങനെ. ഓരോ ഫ്രെയിമും പ്രകൃതിചലനംകല എന്നിവ സംയോജിപ്പിച്ച് സംസ്ഥാനത്തിന്‍റെ തനതായ താളവും ചൈതന്യവും ചിത്രീകരിക്കുന്നു. ഈ നിമിഷങ്ങൾ ഒരുമിച്ച്സംസ്‌കാരത്തിന്‍റെയും വൈകാരികതയുടെയും ഓർമ്മയുടെയും സമ്പന്നമായ ഒരു ചിത്രകമ്പളം നെയ്യുന്നു. കേരളത്തിന്‍റെ സത്ത ടാറ്റാ ടീ കണ്ണൻ ദേവൻ പായ്ക്കിൽ ഒത്തുചേരുന്നുഇത് സംസ്ഥാനത്തിനുള്ള ഹൃദയംഗമമായ ആദരവാണ്.

ടാറ്റാ ടീ കണ്ണൻ ദേവൻ എപ്പോഴും ഒരു ബ്രാൻഡിനേക്കാൾ കൂടുതലാണെന്നും അത് കേരള ചരിത്രത്തിന്‍റെ തന്നെ ഭാഗമാണെന്നും ടാറ്റാ കൺസ്യൂമർ പ്രോഡക്‌ട്‌സിന്‍റെ പാക്കേജഡ് ബിവറേജസ്ഇന്ത്യ ആന്‍റ് സൗത്ത് ഏഷ്യ പ്രസിഡന്‍റ് പുനീത് ദാസ് പറഞ്ഞു. ഈ മണ്ണിൽ നിന്നുള്ള ബ്രാൻഡ് എന്ന നിലയിൽഈ നാടുമായും അവിടുത്തെ ജനങ്ങളുമായും ഞങ്ങൾക്ക് ആഴത്തിലുള്ള വൈകാരിക ബന്ധം ഉണ്ട്. കേരള പിറവിയിൽസിനിമയിലൂടെയും അനാമോർഫിക് ഇൻസ്റ്റാളേഷനിലൂടെയുംനൂതനമായ ഒഒഎച്ച്-കളിലൂടെയുംസിനിമാറ്റിക് ആയും വ്യക്തിപരമായും കേരളത്തിന്‍റെ സത്തയെ ആഘോഷിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തെ ഒരു സ്ഥലമായി മാത്രമല്ലകണ്ണൻ ദേവൻ ചായയുടെ ഓരോ സിപ്പിലൂടെയും ഒഴുകുന്ന ജീവാത്മാവായിട്ടാണ് ഞങ്ങൾ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

X
Top