
ന്യൂഡല്‍ഹി: ‘ക്രോമ’ സ്റ്റോറുകളുടെ ശൃംഖല നടത്തുന്ന ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഫിനിറ്റി റീട്ടെയില്‍, 100 ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുന്നു. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കും ഈ സ്്‌റ്റോറുകളില്‍ വില്‍പന നടത്തുക.
കഴിഞ്ഞ മാസത്തെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ആപ്പിളില്‍ നിന്ന് കൂടുതല്‍ ബിസിനസ്സ് നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹൊസൂരിലെ ഇലക്ട്രോണിക്‌സ് ഫാക്ടറിയിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നു.
ആപ്പിളിനുവേണ്ടി ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയാണിത്. ആയിരക്കണക്കിന് ജീവനക്കാരെ കൂടുതല്‍ റിക്രൂട്ട് ചെയ്യാനുള്ള നീക്കവുമായാണ് കമ്പനി മുന്നോട്ടുപോകുന്നത്.
ഐഫോണ്‍ ഹൗസുകളും ഉപകരണത്തെ ഒന്നിച്ചു നിര്‍ത്തുന്ന കേസുകളും നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ നിലവില്‍ ഏകദേശം 10,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.
ചൈനയ്ക്കപ്പുറം ബിസിനസ് വ്യാപിപ്പിക്കാനൊരുങ്ങുന്ന ആപ്പിളിന്റെ നീക്കത്തില്‍ നിന്നും നേട്ടമുണ്ടാക്കാനാണ് ടാറ്റ ശ്രമിക്കുന്നത്.






