ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എക്സ് ഡിവിഡന്റ് ട്രേഡ് നടത്തി ടാറ്റ എലക്സി, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: വ്യാഴാഴ്ച എക്സ് ഡിവിഡന്റ് ട്രേഡ് നടത്തിയ ഓഹരിയാണ് ടാറ്റ എലക്സി.60.6 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലഭാവിഹിതം.ഓഗസ്റ്റ് 3 ന് ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.

കഴിഞ്ഞ 3 വര്‍ഷത്തില്‍ 778 ശതമാനമാണ് ടാറ്റ എലക്സി ഓഹരി ഉയര്‍ന്നത്. ഒരു വര്‍ഷത്തെ നേട്ടം 3 ശതമാനം. 52 ആഴ്ച ഉയരം 10760 രൂപയും താഴ്ച 5708.10 രൂപയുമാണ്.

നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്ന് 28.38 ശതമാനം താഴെയാണ് സ്റ്റോക്ക്. നിലവില്‍ 7667.25 രൂപയാണ് വില. സാങ്കേതികമായി അമിത വില്‍പന ഘട്ടത്തിനരികെ, ആഎസ്ഐ (റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡെക്സ്) 65.5 ആണ്.

ഒരു വര്‍ഷ ബീറ്റ 1 ആയത് ശരാശരി ചാഞ്ചാട്ടത്തെ കുറിക്കുന്നു. ഓഹരി 20,50,100,200 ദിന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണെങ്കിലും 5,10 മൂവിംഗ് ആവറേജിന് താഴെയാണ്. ടിപ്സ് 2 ട്രേഡ്സിലെ അഭിജീത് പറയുന്നതനുസരിച്ച് ഓഹരി ബെയറിഷ് മോഡിലാണ്.

7947 രൂപയില്‍ ശക്തമായ റെസിസ്റ്റന്‍സ് നേരിടുന്നു. 7610 രൂപയ്ക്ക് താഴെ ഓഹരി 7000 രൂപയിലേയ്ക്ക് വീഴും. ജെപി മോര്‍ഗന് ഓഹരിയിലെ ടാര്‍ഗറ്റ് 4600 രൂപ മാത്രമാണ്.

X
Top