റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ആങ്കര്‍ നിക്ഷേപകരില്‍ നിന്നായി 4642 കോടി രൂപ സ്വരൂപിച്ച് ടാറ്റ കാപിറ്റല്‍

മുംബൈ:ടാറ്റ ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ്പ് സാമ്പത്തിക സേവന കമ്പനിയും ടാറ്റ സണ്‍സിന്റെ അനുബന്ധ സ്ഥാപനവുമായ ടാറ്റ കാപിറ്റല്‍, ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 4641.8 കോടി രൂപ സ്വരൂപിച്ചു. നടപ്പ് വര്‍ഷത്തെ ഏറ്റവും വലിയ പബ്ലിക് ഇഷ്യുവാണ് ടാറ്റ ക്യാപിറ്റലിന്റേത്. ഒക്ടോബര്‍ 6 നാണ് ഐപിഒ ആരംഭിക്കുക.

326 രൂപ നിരക്കില്‍ 135 ആങ്കര്‍ നിക്ഷേപകര്‍ക്കാണ് കമ്പനി ഓഹരികള്‍ അനുവദിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ നേടിയ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) മുന്നില്‍ നില്‍ക്കുന്നു.മോര്‍ഗന്‍ സ്റ്റാന്‍ലി, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, സിറ്റിഗ്രൂപ്പ്, അമാന്‍സ ഹോള്‍ഡിംഗ്‌സ്, നോമുറ, ഗവണ്‍മെന്റ് പെന്‍ഷന്‍ ഗ്ലോബല്‍ ഫണ്ട്, ഡബ്ല്യുസിഎം ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, എന്‍എഫ്യു മ്യൂച്വല്‍ ഗ്ലോബല്‍ ആല്‍ഫ ഫണ്ട്, അശോക വൈറ്റ്ഓക്ക്, മാര്‍ഷല്‍ വേസ്, അമുണ്ടി ഫണ്ട്‌സ്, സൊസൈറ്റി ജനറലെ, ആള്‍സ്പ്രിംഗ് ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് തുടങ്ങിയ മാര്‍ക്വീ ആഗോള നിക്ഷേപകര്‍ ആങ്കര്‍ ബുക്കില്‍ പങ്കെടുത്തു.

വൈറ്റ്ഓക്ക് ക്യാപിറ്റല്‍, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എംഎഫ്, എച്ച്ഡിഎഫ്‌സി എഎംസി, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി, ഡിഎസ്പി എംഎഫ്, ആക്‌സിസ് മ്യൂച്വല്‍ ഫണ്ട്, നിപ്പോണ്‍ ലൈഫ്, എഡല്‍വീസ്, കൊട്ടക് മഹീന്ദ്ര എഎംസി, മോട്ടിലാല്‍ ഓസ്വാള്‍ എഎംസി, യുടിഐ എഎംസി, ബന്ധന്‍ എംഎഫ്, മഹീന്ദ്ര മാനുലൈഫ്, ബറോഡ പിഎന്‍ബി പാരിബാസ് എംഎഫ്, ഇന്‍വെസ്‌കോ ഇന്ത്യ, മിറേ അസറ്റ്, പിജിഐഎം ഇന്ത്യ എന്നിവയുള്‍പ്പെടെ പതിനെട്ട് (18) ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ 1,650.4 കോടി രൂപയ്ക്ക് 5.06 കോടി ടാറ്റ ക്യാപിറ്റല്‍ ഓഹരികള്‍ സ്വന്തമാക്കി.

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്, ഭാരതി ആക്സ ലൈഫ് ഇന്‍ഷുറന്‍സ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ്, കാനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷുറന്‍സ്, നവി ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെ നിരവധി ഇന്‍ഷുറന്‍സ് കമ്പനികളും ടാറ്റ കാപിറ്റല്‍ ഐപിഒയില്‍ ശക്തമായ താല്‍പ്പര്യം പ്രകടിപ്പിച്ചു.

X
Top