8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ടാറ്റ കാപിറ്റല്‍ ഐപിഒ ഒക്ടോബറില്‍ നടന്നേയ്ക്കും

മുംബൈ: നിക്ഷേപകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ടാറ്റ കാപിറ്റല്‍ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) ഒക്ടോബറില്‍ നടന്നേയ്ക്കും. ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ടാറ്റ ഗ്രൂപ്പിലെ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി (എന്‍ബിഎഫ്‌സി) ഒക്ടോബര്‍ ആദ്യപകുതിയിലാണ് ഇഷ്യു തുടങ്ങുക.

അപ്പര്‍ലെയര്‍ എന്‍ബിഎഫ്‌സി ആയതിനാല്‍ ഓഹരികള്‍ ഇഷ്യു ചെയ്യണമെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സമയപരിധി പാലിക്കേണ്ടത് കമ്പനിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.

ഐപിഒയ്ക്ക് മുന്നോടിയായുള്ള റോഡ് ഷോ ഈയിടെ കമ്പനി പൂര്‍ത്തിയാക്കി.റിപ്പോര്‍ട്ടുകള്‍ പ്രകാരം, 18 ബില്യണ്‍ ഡോളര്‍ വാല്വേഷനില്‍
17,000 കോടി രൂപയായിരിക്കും ടാറ്റ കാപിറ്റല്‍ സമാഹരിക്കുക.

കമ്പനിയുടെ അണ്‍ലിസ്റ്റഡ് ഓഹരികളില്‍ അതേസമയം ഇടിവ് തുടരുകയാണ്. ഏപ്രിലില്‍ 1125 രൂപയുണ്ടായിരുന്ന ഓഹരി നിലവില്‍ 785 രൂപയിലാണ് ഗ്രേ മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്യുന്നത്. 30 ശതമാനം ഇടിവാണിത്.

X
Top