നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

വാർഷിക ഓണം പേ ഔട്ടുകളുമായി ടാറ്റ എഐഎ

കൊച്ചി: ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ഉപഭോക്താക്കൾക്ക് എല്ലാ വർഷവും ഓണക്കാലത്ത് ഓണം പേ ഔട്ട് നൽകുന്ന ശുഭ് ഓണം ഇന്‍ഷൂറന്‍സ് പോളിസി വിപണിയിൽ അവതരിപ്പിച്ചു. ഈ പോളിസി പ്രവാസികളായ മലയാളികള്‍ക്ക് നാട്ടിലെ മാതാപിതാക്കൾക്ക് വേണ്ട ആരോഗ്യ, ക്ഷേമ പരിചരണം ഉറപ്പാക്കാനും സഹായിക്കുന്നു. പോളിസി ആരംഭിക്കുന്ന വർഷം മുതൽ എല്ലാ ഓണത്തിനും ഗ്യാരന്‍റീഡ് ഇങ്കം പേ ഔട്ട് ഉറപ്പാക്കുന്നു എന്നതാണ് ഈ പോളിസിയുടെ പ്രധാന സവിശേഷത. പോളിസി ഉടമയുടെ അപ്രതീക്ഷിത മരണം സംഭവിച്ചാൽ, ഭാവി പ്രീമിയങ്ങൾ ഒഴിവാക്കപ്പെടുമെന്ന് മാത്രമല്ല വാർഷിക ഓണം പേഔട്ടുകൾ ഷെഡ്യൂൾ അനുസരിച്ച് തുടരുകയും ചെയ്യും.

പ്രായമായ മാതാപിതാക്കള്‍ക്ക് ആവശ്യമായേക്കാവുന്ന പ്രതിരോധ-ആരോഗ്യ പരിശോധനകൾ, ടെലികൺസൾട്ടേഷനുകൾ, ഒപി സന്ദർശനങ്ങൾ, ജീവിതശൈലി മാനേജ്മെന്‍റ്, രണ്ടാമത്തെ മെഡിക്കൽ അഭിപ്രായം എന്നിവ ഉൾപ്പെടുന്ന സമഗ്ര ആരോഗ്യ സേവന പാക്കേജ് ആയ ടാറ്റ എഐഎ ഹെൽത്ത് ബഡ്ഡി സേവനവും ശുഭ് ഓണം പോളിസി ഉടമകള്‍ക്ക് ലഭിക്കും.

പോളിസി ഉടമയുടെ മരണം സംഭവിച്ചാലും ഹെൽത്ത് ബഡ്ഡി ആനുകൂല്യങ്ങൾ 15 വർഷത്തേക്ക് തുടരും. കൂടാതെ ശുഭ് ഫ്ലെക്സി ഇൻകം സ്ലൈഡർ ഉപയോഗിച്ച് വ്യക്തിഗത ആവശ്യങ്ങളും ആഗ്രഹങ്ങളും അനുസരിച്ച് റിട്ടേണുകൾ ഇഷ്ടാനുസൃതമാക്കാന്‍ സാധിക്കും. പോളിസി കാലാവധി അവസാനിക്കുമ്പോൾ അടച്ച എല്ലാ പ്രീമിയങ്ങളും തിരികെ ലഭിക്കുകയും ചെയ്യും. ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ എഐഎ ഏജൻസി ചാനലുകള്‍ എന്നിവ ഉൾപ്പെടുന്ന ടാറ്റ എഐഎയുടെ വിപുലമായ ശൃംഖല വഴി ടാറ്റ എഐഎ ശുഭ് ഓണം ഇന്‍ഷൂറന്‍സ് പോളിസി ലഭ്യമാണ്.

X
Top