
കൊച്ചി: ടാറ്റാ തനിഷ്‌കിന്‍റെ വാർഷിക ഡയമണ്ട് ആഭരണ ആഘോഷമായ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിന് തുടക്കമായി. നിത്യജീവിതത്തിൽ ധരിക്കാവുന്ന ലളിതമായ ഡിസൈനുകൾ മുതൽ വിശേഷാവസരങ്ങൾക്കുള്ള ആഭരണങ്ങൾ വരെ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളിൽ തനിഷ്‌കിനുള്ള പ്രാവീണ്യം പ്രകടമാക്കുന്നതാണ് ഈ വർഷത്തെ ആഭരണ ശേഖരം.
ബോളിവുഡ് നടി അനന്യ പാണ്ഡെയെ ബ്രാൻഡിന്‍റെ പുതിയ മുഖമായി പ്രഖ്യാപിച്ചതായും ബ്രാൻഡ് അറിയിച്ചു. ഇന്നത്തെ ആത്മവിശ്വാസമുള്ള സ്ത്രീകളുടെ അഭിരുചികൾക്ക് അനുയോജ്യമായ രീതിയിൽ തനിഷ്‌കിന്‍റെ വൈവിധ്യമാർന്ന ആഭരണ ശേഖരത്തെ അനന്യ പ്രതിനിധീകരിക്കും. അനന്യ പാണ്ഡെ അഭിനയിച്ച പുതിയ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സ് കാംപെയ്ൻ വീഡിയോയും തനിഷ്‌ക് പുറത്തിറക്കിയിട്ടുണ്ട്,
പതിനായിരത്തിലേറെ വൈവിധ്യമാർന്ന ഡയമണ്ട് ഡിസൈനുകളാണ് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിന്‍റെ ഭാഗമായി അവതരിപ്പിക്കുന്നത്. കമ്മലുകൾ, ഇയർ കഫ്‌സ്, സൂയി-ധാഗകൾ, ഹൂപ്‌സ്, മോതിരങ്ങൾ, മാലകൾ, വളകൾ തുടങ്ങിയവയുടെ വിപുലമായ ശ്രേണി ഇതിൽ ഉൾപ്പെടുന്നു. 10,000 രൂപ മുതൽ വില ആരംഭിക്കുന്ന ആഭരണങ്ങള്‍ ലഭ്യമാണ്. കൂടാതെ, ഡയമണ്ട് മൂല്യത്തിൽ 20% ഇളവും ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിന്‍റെ ഭാഗമായി തനിഷ്‌ക് ലഭ്യമാക്കുന്നുണ്ട്.






