തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

കേരളത്തിൽ പതിനായിരം കോടിയുടെ നിക്ഷേപത്തിന് ടാൽറോപ്


യുഎഇ യില്‍ ടാല്‍റോപിന്റെ 28 വില്ലേജ് പാർക്കുകള്‍കൊച്ചി: കേരളത്തില്‍ പതിനായിരം കോടി രൂപയുടെ വിദേശ നിക്ഷേപം ലക്ഷ്യമിട്ട് ടാല്‍റോപ് ദുബായില്‍ രാജ്യാന്തര സ്റ്റാർട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു.

ഫ്യൂച്ചർ ഒഫ് ലേണിംഗ്: ഇന്നവേഷൻ, ടെക്നോളജി, എന്റർപ്രണർഷിപ്പ് എന്ന പ്രമേയത്തില്‍ ദുബായില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ വിവിധ രാജ്യങ്ങളിലെ ആഗോള നിക്ഷേപകരും വൻകിട സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സും ടെക്നോളജി, അക്കാഡമിക് വിദഗ്ദ്ധരുമുള്‍പ്പടെ 700 പ്രതിനിധികള്‍ പങ്കെടുത്തു.

ടാല്‍റോപ്പിന്റെ കേരളത്തിലെ പദ്ധതികള്‍ രാജ്യാന്തര വിപണിയില്‍ അവതരിപ്പിക്കാനുള്ള നിർണായക ചുവടുവെപ്പാണിത്. വിവിധ രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികള്‍, പോളിസി മേക്കേഴ്സ്, വൻകിട സ്റ്റാർട്ടപ്പുകളുടെ സ്ഥാപകർ, വിദ്യാഭ്യാസ വിചക്ഷണർ, ആഗോള നിക്ഷേപകർ തുടങ്ങിയവർ കോണ്‍ക്ലേവില്‍ പങ്കാളിയായി.

ബോർഡ് ഡയറക്ടർമാരായ ജോണ്‍സ് ജോസഫ്, സോബിർ നജുമുദ്ദീൻ, അജീഷ് സതീശൻ, ഡയറക്ടർ ഒഫ് ഇന്റർനാഷണല്‍ ഓപ്പറേഷൻസ് മിഷാന മുഹമ്മദ് എന്നിവർ പങ്കെടുത്തു.

ദുബായിലെ ഇന്ത്യൻ കോണ്‍സല്‍ ജനറല്‍ സതീഷ് ശിവൻ, എക്‌സിക്യുട്ടീവ് ഡയറക്ടർ ഒഫ് ശൈഖ് ജുമാ ബിൻ മക്തൂം യാഖൂബ് അലി, ബിസിനസ് ഗേറ്റ് ഫൗണ്ടർ ലൈല റഹാല്‍, അല്‍-മതിയ ഗ്രൂപ്പ് ചെയർമാൻ ഡോ. ജുമാ മദാനി തുടങ്ങിയവർ സന്നിഹിതരായിരുന്

കേരളത്തില്‍ നിന്ന് 140 വൻകിട സ്‌റ്റാർട്ടപ്പുകള്‍
ആഗോള തലത്തില്‍ വിപണി വികസിപ്പിക്കുന്ന 140 വൻകിട സ്റ്റാർട്ടപ്പുകളാണ് ടാല്‍റോപ് കേരളത്തില്‍ വികസിപ്പിക്കുന്നത്. അമേരിക്കയിലെ സിലിക്കണ്‍ വാലി മോഡല്‍ ഇക്കോസിസ്റ്റം കേരളത്തില്‍ വികസിപ്പിക്കാനാണ് ടാല്‍റോപ് ലക്ഷ്യമിടുന്നത്.

ആവശ്യമായ ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ, മാൻപവർ എന്നിവ ഉറപ്പുവരുത്തുന്ന ഈ ഇക്കോസിസ്റ്റം ഒരുക്കുന്നതിന് കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലുമായി 1064 വില്ലേജ് പാർക്കുകള്‍ ടാല്‍റോപ് നിർമ്മിക്കും.

140 ‌ടെക്ക് പാർക്കുകള്‍
ഓരോ നിയോജകമണ്ഡലത്തിലും ഒരു കോളേജിനെ തിരഞ്ഞെടുത്ത് 140 ടെക്ക് പാർക്കുകളും 140 ഇൻവെന്റർ പാർക്കുകളുമാണ് ഒരുക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.

X
Top