റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

ടാൽറോപ്പും ഒളിമ്പിക്‌സ് സ്‌പോർട്‌സ് കോംപ്ലക്‌സും കൈകോർക്കുന്നു

തിരുവനന്തപുരം: ടാല്‍റോപ്പിന്റെ സ്‌പോർട്‌സ് ഇക്കോസിസ്റ്റം സ്റ്റാർട്ടപ്പായ സ്പിൻവികുമായി തിരുവനന്തപുരത്തെ ഒളിമ്പിക്‌സ് സ്‌പോർട്‌സ് കോംപ്ലക്‌സ് കൈകോർക്കുന്നു. ടാല്‍റോപ്പിന്റെ കടയ്ക്കാവൂർ വില്ലേജ് പാർക്കില്‍ നടന്ന ചടങ്ങിൽ ധാരണാപത്രം ഒപ്പിട്ടു. കായിക താരങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്ന പങ്കാളിത്തത്തിലൂടെ കോംപ്ലക്‌സിലെ ടർഫുകള്‍ക്ക് രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാകും.

കേരളത്തിലെ കായിക രംഗത്ത് ഒരു വലിയ മാറ്റത്തിന് പങ്കാളിത്തം വഴിയൊരുക്കുമെന്ന് സ്‌പോർട്‌സ് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ് ബാജു അബ്ദുല്‍ സലാം പറഞ്ഞു. അമേരിക്കയിലെ സിലിക്കണ്‍ വാലിയുടെ മാതൃകയില്‍ കേരളത്തില്‍ ഇക്കോസിസ്റ്റം വികസിപ്പിക്കുന്ന ടാല്‍റോപ്പിന്റെ സ്‌പോർട്‌സ് മേഖലയിലെ ആദ്യ സംരംഭമാണ് സ്പിൻവിക്. കായിക മന്ത്രി വി അബ്ദുറഹിമാനാണ് സ്പിൻവികിന്റെ ലോഞ്ച് നിർവഹിച്ചത്. ഒളിമ്പിക്‌സ് സ്‌പോർട്‌സ് കോംപ്ലക്‌സ് ടർഫ് ഓണ്‍ബോർഡിംഗ് പ്രഖ്യാപനം ബാജു അബ്ദുല്‍ സലാമും ബിസിസിഐ ലെവല്‍ 1 പരിശീലകനും ടാല്‍റോപ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും സ്പിൻവിക് കോഫൗണ്ടർ സൈറാഷ് മസൂദും ചേർന്ന് നിർവഹിച്ചു.

X
Top