1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

സിര്‍മ എസ്ജിഎസ് ഐപിഒയ്ക്ക് തണുപ്പന്‍ പ്രതികരണം

മുംബൈ: സിര്‍മ എസ്ജിഎസ് ടെക്‌നോളജിയുടെ പ്രാരംഭ പബ്ലിക് ഓഫറിഗ് (ഐപിഒ) വെള്ളിയാഴ്ച ആരംഭിച്ചു. ആദ്യദിനം തണുപ്പന്‍ പ്രതികരണമാണ് നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായത്. രാവിലെ 11.40 വരെ, 19,52,416 ഓഹരികള്‍ക്കാണ് അപേക്ഷകള്‍ ലഭിച്ചത്.

അതായത് 7 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍. എല്ലാ അപേക്ഷകളും റീട്ടെയില്‍ നിക്ഷേപകരില്‍ നിന്നാണ്. മൊത്തം 2,85,63,816 ഓഹരികളാണ് വിതരണത്തിനുള്ളത്.

209 മുതല്‍ 220 രൂപ വരെയാണ് പ്രൈസ് ബാന്റ്. ഓഗസ്റ്റ് 26ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും. മിക്ക അനലിസ്റ്റുകളും പോസിറ്റീവ് റേറ്റിംഗ് നല്‍കിയ ഐപിഒയാണ് ആദ്യദിനത്തില്‍ പരിമിത പ്രതികരണം നേടിയത് എന്നതും ശ്രദ്ധേയമായി.

ഇലക്ട്രോണിക് നിര്‍മ്മാണ മേഖലയിലെ ഉയര്‍ച്ച പരിഗണിച്ച് ജാഗ്രതയോടെ ഇഷ്യു സബ്‌സ്‌ക്രൈബ് ചെയ്യാനായിരുന്നു ചോയ്‌സ് ബ്രോക്കിംഗ് നിര്‍ദ്ദേശം. രണ്ട് മാസങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തേത് എന്ന പ്രത്യേകതയും സിര്‍മ ടെക്‌നോളി ഐപിഒയ്ക്കുണ്ട്.ഐപിഒയുടെ പകുതി, ആങ്കര്‍ ഉള്‍പ്പടെയുള്ള സ്ഥാപന നിക്ഷേപകര്‍ക്കായും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കായും ബാക്കി 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കായും നീക്കിവച്ചിരിക്കുന്നു.

ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് സേവനങ്ങളില്‍ (ഇഎംഎസ്) ഏര്‍പ്പെട്ടിരിക്കുന്ന ഒരു സാങ്കേതിക എഞ്ചിനീയറിംഗ്, ഡിസൈന്‍ കമ്പനിയാണ് സിര്‍മ എസ്ജിഎസ്. വൈവിദ്യമാര്‍ന്ന അന്തിമ ഉപയോഗ ഉത്പന്നങ്ങളാണ് കമ്പനി നിര്‍മ്മിക്കുന്നത്. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലികള്‍, റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഉല്‍പ്പന്നങ്ങള്‍, വൈദ്യുതകാന്തിക, ഇലക്ട്രോ മെക്കാനിക്കല്‍ ഭാഗങ്ങള്‍, മദര്‍ബോര്‍ഡുകള്‍, ഡ്രാം മൊഡ്യൂളുകള്‍, സോളിഡ് സ്‌റ്റേറ്റ് െ്രെഡവുകള്‍, യുഎസ്ബി െ്രെഡവുകള്‍, മറ്റ് മെമ്മറി ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.

എസ്ജിഎസ് ടെക്‌നിക്ക്‌സ്, പെര്‍ഫെക്റ്റ് ഐഡി എന്നീ കമ്പനികളെ ഏറ്റെടുത്ത സിര്‍മ, 2019 ല്‍ 16.6 ശതമാനം വളര്‍ച്ച നേടിയിരുന്നു. 2022 മാര്‍ച്ച് പാദത്തില്‍ മികച്ച വരുമാനവും പ്രവര്‍ത്തനവരുമാനവും നേടാന്‍ കമ്പനിയ്ക്കായി. 2022 ല്‍ പ്രവര്‍ത്തന വരുമാനം 43 ശതമാനം വര്‍ധിപ്പിച്ച് 1,266.6 കോടി രൂപയാക്കി.

X
Top