
മുംബൈ: 2022 ൽ കനത്ത നഷ്ടം നേരിട്ട് ഫുഡ് ഡെലിവറി അഗ്രഗേറ്ററായ സ്വിഗ്ഗി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വിഗ്ഗിയുടെ നഷ്ടം 2.24 മടങ്ങ് വർധിച്ച് 3,628.9 കോടി രൂപയായി. കാരണം സ്വിഗ്ഗിയുടെ കഴിഞ്ഞ വർഷത്തെ ചെലവ് മുൻ വർഷത്തെ ചെലവിന്റെ 227 ശതമാനം അധികമായിരുന്നു.
2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം 1,616.9 കോടി രൂപയിൽ നിന്ന് ഉയർന്നപ്പോൾ, 2022 ൽ സ്വിഗ്ഗിയുടെ മൊത്തം ചെലവ് 9,748.7 കോടി രൂപയിലെത്തി. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി പരസ്യങ്ങൾക്കും പ്രൊമോഷണൽ ചാർജുകൾക്കുമായാണ് അധിക ചെലവ് നടത്തിയത്. 300 ശതമാനം കൂടുതലായിരുന്നു ഇത്. അതായത് ഈ ചെലവ് 2021 ലെ 461 കോടി രൂപയിൽ നിന്ന് 2222 ൽ 1,848.7 കോടി രൂപയിലെത്തി.
2022ൽ സ്വിഗ്ഗിയുടെ ഔട്ട്‌സോഴ്‌സിംഗ് ചെലവും 2,249.7 കോടി രൂപയായി, ഒരു വർഷം മുമ്പ് 985.1 കോടി രൂപയായിരുന്നു ഇത്. ഇന്ത്യയിലുടനീളമുള്ള 550-ലധികം നഗരങ്ങളിൽ സാന്നിധ്യമുള്ള സ്വിഗ്ഗിയുടെ മൂല്യം 2022 ജനുവരിയിൽ ഇൻവെസ്‌കോയുടെ നേതൃത്വത്തിൽ 700 മില്യൺ ഡോളർ സമാഹരിച്ചപ്പോൾ 10 ബില്യൺ ഡോളറായിരുന്നു.
അതേസമയം. ഈ പുതുവര്‍ഷാഘോഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത വിഭവത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് സ്വിഗ്ഗി. രാജ്യത്തുടനീളം ഉള്ള ലക്ഷക്കണക്കിന് ആളുകളാണ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹൈദരാബാദി ബിരിയാണി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡിസംബര്‍ 31 രാത്രി 10:25 വരെ ഹൈദരാബാദി ബിരിയാണിക്കായി 3.5 ലക്ഷം ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ആണ് ലഭിച്ചത്.





