
ബെംഗളൂരു: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം സ്വിഗ്ഗി റാപ്പിഡോ സ്റ്റാര്‍ട്ടപ്പിലെ തങ്ങളുടെ 12 ശതമാനം ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു. ഇതുവഴി 2500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ 9 പാദങ്ങളിലായി 9000 കോടി രൂപ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക സമ്മര്‍ദ്ദം നേരിടാനാണിത്. നിലവില്‍ 5354 കോടി രൂപയുടെ പണമാണ് കമ്പനിയുടെ പക്കലുള്ളത്.
അതേസമയം, റാപ്പിഡോയുടെ വാല്വേഷന്‍ 2024 ലെ 1.1 ബില്യണ്‍ ഡോളറില്‍ നിന്നും 2.7-3 ബില്യണ്‍ ഡോളറായി വളര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വിഗ്ഗിയുടെ 120 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ഇപ്പോള്‍ രണ്ടിലധികം ഇരട്ടിയായി വളര്‍ന്നു. റാപ്പിഡോയുടെ ഗ്രോസ് മാര്‍ക്കറ്റ് വാല്യു 120 ശതമാനമാണ് വളര്‍ന്നത്.
നിലവിലിത് 2.2 ബില്യണ്‍ ഡോളറാണ്. റാപ്പിഡോ ഭക്ഷ്യവിതരണ മേഖലയിലേയ്ക്ക് പ്രവേശിക്കുന്നതോടെ അതില്‍ നിക്ഷേപിക്കുന്നത് സന്ദര്‍ഭോചിതമാകില്ലെന്ന് സ്വിഗ്ഗി കരുതുന്നു. ഇതാണ് ഓഹരി വിറ്റഴിക്കലിന് കാരണമായി അവര്‍ പറയുന്നത്.
റാപ്പിഡോ നിലവില്‍ ശക്തമായ സാമ്പത്തിക സ്ഥിതിയിലാണുള്ളത്. ഇടപാട് മൂന്ന് മാസത്തിനുള്ളില്‍ അവസാനിപ്പിച്ച് ഓഹരികള്‍ നിക്ഷേപകര്‍ക്ക് കൈമാറും.