കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ചൈനീസ് ഇകോമേഴ്സ് ഓഹരികളെ മറികടന്ന് സ്വിഗ്ഗിയും എറ്റേർണലും

ന്ത്യയിലെ പ്രമുഖ ഇകോമേഴ്സ് കമ്പനികൾ ആയ സ്വിഗ്ഗിയുടെയും എറ്റേർണലിൻ്റെയും ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനിടെ അടിസ്ഥാന സൂചികകളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ചൈനീസ് ഇകോമേഴ്സ് കമ്പനികളുടെ ഓഹരികളെയും ഇവ പ്രകടനത്തിൽ പിന്നിലാക്കി.

കഴിഞ്ഞ ഒരു മാസം കൊണ്ട് സ്വിഗ്ഗിയുടെ ഓഹരി വില 20 ശതമാനം ആണ് ഉയർന്നത്. എറ്റേർണലിൻ്റെ വില ഇക്കാലയളവിൽ 11 ശതമാനം മുന്നേറി. അതേസമയം നിഫ്റ്റി കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്.

നിഫ്റ്റി 100 സൂചികയിൽ ഉൾപ്പെട്ട ഓഹരികളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഏറ്റവും ഉയർന്ന നേട്ടം നൽകിയത് സ്വിഗ്ഗിയാണ്. കഴിഞ്ഞ ഒരു വർഷത്തെ താഴ്ന്ന വിലയിൽ നിന്നും ഈ ഓഹരി 50 ശതമാനമാണ് ഉയർന്നത്.

ലാഭക്ഷമതയിൽ പ്രവർത്തിക്കുന്ന ഇകോമേഴ്സ് കമ്പനിയായ എറ്റേർണലിൻ്റെ ഓഹരി കഴിഞ്ഞ ഒരു വർഷത്തെ താഴ്ന്ന വിലയിൽ നിന്നും 30 ശതമാനം ഉയർന്നു. അതേ സമയം ചൈനീസ് ഇകൊമേഴ്സ് കമ്പനികളുടെ ഓഹരി വില കഴിഞ്ഞ ഒരു മാസത്തിനിടെ ഇടിവ് നേരിടുകയാണ് ചെയ്തത്.

സ്വിഗ്ഗിയും എറ്റേർണലും ഉൾപ്പെടുന്ന ക്വിക്ക് കോമേഴ്സ് കമ്പനികൾ ഇന്ത്യയിലെ ഓൺലൈൻ റീട്ടെയിൽ ബിസിനസ്സിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. അടുത്ത വർഷങ്ങളിൽ ഈ മേഖലയിൽ അതിവേഗത്തിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

X
Top