അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഐപിഒകളുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഉയരുന്നു

മുംബൈ: വിപണിയിലെത്തുന്ന ഐപിഒകളുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഗണ്യമായി ഉയരുന്നത്‌ പ്രാഥമിക വിപണി വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. കഴിഞ്ഞയാഴ്‌ചകളില്‍ വിപണിയിലെത്തിയ ഐപിഒകള്‍ക്ക്‌ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചിരുന്നത്‌.

അനൗദ്യോഗിക വിപണിയില്‍ ഓഹരികള്‍ക്ക്‌ ലഭിക്കുന്ന പ്രീമിയത്തെയാണ്‌ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം എന്ന്‌ വിശേഷിപ്പിക്കുന്നത്‌. ഒരു ഓഹരി ലിസ്റ്റ്‌ ചെയ്യുമ്പോള്‍ ലഭിക്കാവുന്ന നേട്ടത്തെയാണ്‌ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം സൂചിപ്പിക്കുന്നത്‌.

കഴിഞ്ഞയാഴ്‌ച ഐപിഒ നടന്ന ഐഡിയാഫോര്‍ജ്‌ ടെക്‌നോളജീസിന്‌ ഇപ്പോള്‍ ലഭിക്കുന്ന ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 535-550 രൂപയാണ്‌. ഈ ഓഹരിയുടെ ഇഷ്യു വില 638-672 രൂപയാണ്‌. സയന്റ്‌ ഡിഎല്‍എമ്മിന്‌ 120-125 രൂപ പ്രീമിയമുണ്ട്‌.

250-265 രൂപയാണ്‌ ഐപിഒ വില. ഈ രണ്ട്‌ ഐപിഒകള്‍ക്കും മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്‌. ഐഡിയാഫോര്‍ജ്‌ ടെക്‌ 106 മടങ്ങും ഡിഎല്‍എം സയന്റ്‌ 67 മടങ്ങും സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടു.

ഇന്നലെ സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിച്ച സെന്‍കോ ഗോള്‍ഡിന്‌ ലഭിക്കുന്ന ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 100-102 രൂപയാണ്‌. 301-317 രൂപയാണ്‌ ഈ ഓഹരിയുടെ ഇഷ്യു വില. ഈ വര്‍ഷം ഇതുവരെ 12 ഐപിഒകള്‍ മാത്രമാണ്‌ വിപണിയിലെത്തിയത്‌.

കൂടുതല്‍ പബ്ലിക്‌ ഇഷ്യുകള്‍ വിപണിയിലെത്തുന്നതിന്റെ സൂചനയാണ്‌ കഴിഞ്ഞ മാസം മുതല്‍ ലഭിച്ചത്‌.

കഴിഞ്ഞ മാസം ഇകിയോ ലൈറ്റിംഗ്‌ 56 ശതമാനം പ്രീമിയത്തോടെയാണ്‌ ലിസ്റ്റ്‌ ചെയ്‌തിരുന്നത്‌.

X
Top