എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം സിസംബർ 12ന് അവസാനിച്ച വാരത്തില്‍ 103 കോടി ഡോളർ ഉയർന്ന് 68,726 കോടി ഡോളറിലെത്തി. അതേസമയം വിദേശ നാണയ ശേഖരത്തിലെ സ്വർണത്തിന്റെ മൂല്യം റെക്കാഡ്പുതുക്കി മുന്നേറുകയാണ്. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച്‌ കഴിഞ്ഞ വാരം സ്വർണ ശേഖരത്തിന്റെ മൂല്യം118.8 കോടി ഡോളർ ഉയർന്ന് 10,698 കോടി ഡോളറിലെത്തി. നിലവില്‍ റിസർവ് ബാങ്കിന്റെ കൈവശം ഏകദേശം 883 ടണ്‍ സ്വർണമാണുള്ളത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ റിസർവ് ബാങ്ക് 54.1 ടണ്‍ സ്വർണം വാങ്ങിയിരുന്നു. നടപ്പു വർഷം ആദ്യ ആറ് മാസത്തില്‍ സ്വർണം വാങ്ങുന്നതില്‍ വലിയ താത്പര്യം കാണിക്കാതിരുന്ന റിസർവ് ബാങ്ക് ഒക്ടോബറില്‍ വില കുത്തനെ താഴ്ന്നതോടെ വീണ്ടും ശേഖരം ഉയർത്തിയെന്നാണ് വിലയിരുത്തുന്നത്. ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ബാഹ്യ വിപണിയിലുണ്ടാകുന്ന പ്രതിസന്ധികള്‍ നേരിടാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നത്. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി ഡോളറിന് ബദലായി ആഗോള നാണയമെന്ന നിലയില്‍ സ്വർണത്തിന് പ്രാധാന്യമേറുകയാണെന്നും വിദഗ്ദ്ധർ പറയുന്നു

X
Top