ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഓണച്ചന്തകൾ തുടങ്ങാനിരിക്കെ സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ

പ്ലൈകോയിൽ(Supplyco) സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് കൂട്ടിയത്.

ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിർദ്ദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്.

സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് തുടങ്ങാൻ ഇരിക്കേയാണ് സബ്സിഡി സാധനങ്ങളുടെ വിലവർധന. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് ഭക്ഷ്യസാധനങ്ങളുടെ വില കൂട്ടി.

കിലോയ്ക്ക് 27 രൂപയായിരുന്ന പഞ്ചസാര ഒറ്റയടിക്ക് 33 രൂപയായാണ് വർധിപ്പിച്ചത്. കുറുവ അരിക്കും മട്ട അരിക്കും മൂന്നൂ രൂപ വീതം കൂട്ടി കിലോയ്ക്ക് 33 രൂപയാക്കി.

സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്നും റേഷൻ കടകൾ വഴി 14 ഇനങ്ങളുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 9നും ആരംഭിക്കും.

14 വരെ ജില്ല, താലൂക്ക് / നിയോജകമണ്ഡല അടിസ്ഥാനത്തിലാണ് ഓണച്ചന്തകൾ നടക്കുന്നത്. മഞ്ഞ (എഎവൈ), ബ്രൗൺ (എൻപിഐ) റേഷൻ കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് ലഭിക്കുക.

X
Top