തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

സുഖ്മൽ കുമാർ ജെയിൻ ഐജിഎൽ ചെയർമാനായി ചുമതലയേറ്റു

മുംബൈ: ദേശീയ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്ഥ് ഗ്യാസ് ലിമിറ്റഡിന്റെ (ഐജിഎൽ) ചെയർമാനായി സുഖ്മൽ കുമാർ ജെയിൻ ചുമതലയേറ്റു. ഐജിഎലിൽ ചേരുന്നതിന് മുൻപ് അദ്ദേഹം ഭാരത് പെട്രോളിയം കോർപ്പറേഷന്റെ മാർക്കറ്റിംഗ് ഡയറക്ടറായി പ്രവർത്തിച്ചു.

35 വർഷത്തിലധികം നീണ്ടുനിൽക്കുന്ന തന്റെ കരിയറിൽ ഐ‌ജി‌എല്ലിന്റെ അനുബന്ധ സ്ഥാപനമായ സെൻട്രൽ യുപി ഗ്യാസിന്റെ (സി‌യു‌ജി‌എൽ) ചെയർമാനായും, കൂടാതെ ഭാരത് ഗ്യാസ് റിസോഴ്‌സസ് ലിമിറ്റഡിന്റെ ബോർഡ് അംഗമായും ജെയിൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദേശീയ തലസ്ഥാനത്തും സമീപ നഗരങ്ങളിലും സിഎൻജിയും പൈപ്പ് പാചകവാതകവും റീട്ടെയിൽ ചെയ്യുന്ന ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ രണ്ടാം പാദ അറ്റാദായം 4% വർധിച്ച് 416 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരികൾ 4.67 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 407.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top