
മുംബൈ: ഊര്‍ജ്ജ അടിസ്ഥാന സൗകര്യ ദാതാക്കളായ സഗ്‌സ് ലോയ്ഡ് ഐപിഒ ഓഗസ്റ്റ് 29 ന് ആരംഭിക്കും. നോയ്ഡ് ആസ്ഥാനമായ കമ്പനി 85.66 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. പ്രൈസ് ബാന്റ് 117-123 രൂപ.
പൂര്‍ണ്ണമായും ഫ്രഷ് ഇഷ്യുവായ ഐപിഒയില്‍ 69.64 കോടി ഓഹരികള്‍ വിറ്റഴിക്കും. സെപ്തംബര്‍ 2 ന് അവസാനിക്കുന്ന ഓഫറിന്റെ അലോട്ട്‌മെന്റ് സെപ്തംബര്‍ 3 നായിരിക്കും. സെപ്തംബര്‍ 5 ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
ഐപിഒയില്‍ നിന്നും സമാഹരിക്കുന്ന 64 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കുമെന്ന് കമ്പനി കരട് രേഖകളില്‍ പറയുന്നു.
2009ല്‍ സ്ഥാപിതമായ, പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഗ്‌സ് ലോയ്ഡ്, 2025 സാമ്പത്തികവര്‍ഷത്തില്‍ 16.8 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ദ്ധനവാണിത്. വരുമാനം 171 ശതമാനമുയര്‍ന്ന് 176.2 കോടി രൂപ.