പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

യുപിഐ ഇടപാടുകൾ ആഗസ്റ്റില്‍ 41 ശതമാനം വര്‍ധിച്ച് 1496 കോടിയിലെത്തി

ന്യൂഡല്‍ഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് – UPI) ഇടപാടുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ യുപിഐ ഇടപാടുകള്‍ 41 ശതമാനം വര്‍ധിച്ച് 1496 കോടിയിലെത്തി.

ഈ ഇടപാടുകളിലൂടെ 20.61 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ/NPCI) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രോസസ് ചെയ്ത യുപിഐ ഇടപാടുകളുടെ മൂല്യം തുടര്‍ച്ചയായ നാല് മാസമായി 20 ലക്ഷം കോടിയ്ക്ക് മുകളിലാണ്. ജൂലൈയില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 1444 കോടിയായിരുന്നു. ഈ ഇടപാടുകളിലൂടെ 20.64 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു.

റുപേ ക്രെഡിറ്റ് കാര്‍ഡ് വഴിയും വിദേശരാജ്യങ്ങളില്‍ യുപിഐ ഇടപാടുകൾ പ്രവര്‍ത്തനക്ഷമമായതിലൂടെയും ഓരോ മാസവും 60 ലക്ഷം പുതിയ ഉപയോക്താക്കൾ യുപിഐയിലേക്ക് എത്തിച്ചേരുന്നുണ്ട്.

വരും വര്‍ഷങ്ങളില്‍ പ്രതിദിനം നൂറ് കോടി യുപിഐ ഇടപാടുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് എന്‍പിസിഐ ഉന്നമിടുന്നത്.

ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ 40 ശതമാനത്തിലധികം പണമിടപാടുകളും ഡിജിറ്റലായാണ് നടക്കുന്നത്. അതില്‍ ഭൂരിഭാഗം പേരും യുപിഐയാണ് ഉപയോഗിച്ച് വരുന്നത്.

ക്രെഡിറ്റ് വളര്‍ച്ചയുടെ പിന്തുണയോടെ അടുത്ത പത്തുപതിനഞ്ച് വര്‍ഷത്തിനുള്ളില്‍ 10000 കോടി ഇടപാടുകള്‍ നടത്താനുള്ള ശേഷിയും യുപിഐയ്ക്കുണ്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സിഇഒ ദിലീപ് അസ്‌ബെ പറഞ്ഞു.

X
Top