നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

രാജ്യത്ത് ജെന്‍ എഐ ഉപയോഗം വര്‍ധിച്ചതായി പഠനം

കൊച്ചി: ജനറേറ്റീവ് എഐ ഉപയോഗം രാജ്യത്തു വലിയതോതില്‍ വര്‍ധിച്ചതായി പഠനം. രാജ്യത്തെ 83 ശതമാനം മുന്‍നിര സ്ഥാപനങ്ങളിലും എഐ കൈകാര്യം ചെയ്യാന്‍ ചീഫ് എഐ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയതായും ആമസോണ്‍ വെബ് സര്‍വീസസസും ആക്‌സസ് പാര്‍ട്ണര്‍ഷിപ്പും ചേര്‍ന്നു നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

ജനറേറ്റീവ് എഐ അഡോപ്ഷന്‍ ഇന്‍ഡെക്‌സ് എന്നപേരിലാണു പഠനറിപ്പോര്‍ട്ട് പുറത്തിറക്കിയത്. അവശേഷിക്കുന്ന സ്ഥാപനങ്ങളിലും അടുത്ത വര്‍ഷം എഐ ജീവനക്കാര്‍ നിയമിതരാകും.

ബിസിനസ് വര്‍ധനയ്ക്കായി ജെന്‍ എഐ മികവോടെ ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍, ചീഫ് ടെക്‌നോളജി ഓഫീസര്‍മാര്‍, ചീഫ് ഇന്നൊവേഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരാണു നിലവില്‍ ജെന്‍ എഐയുടെ വര്‍ധിച്ച ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മുന്‍കൈയെടുക്കുന്നത്.

എന്നാല്‍ പുതിയതായി എഐ എക്‌സിക്യൂട്ടീവുകളെ നിയമിക്കുന്നത് ജെന്‍ എഐയുടെ വര്‍ധിച്ച ആവശ്യം മുന്നില്‍ക്കണ്ടാണെന്നും പഠനം വ്യക്തമാക്കുന്നു.

X
Top