യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഇൻസ്റ്റഗ്രാമിൽ കൗമാരക്കാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ

ർശനമായ കൂടുതൽ നിയന്ത്രണങ്ങളുമായി പരിഷ്കരിച്ച ടീൻ അക്കൗണ്ട്‌സ് ഫീച്ചർ ഇന്ത്യയിൽ വിപുലപ്പെടുത്തി ഇൻസ്റ്റഗ്രാം. 13 വയസ്സിനു മുകളിലുള്ളവർക്ക് കാണാവുന്ന സിനിമകളുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായ കൂടുതൽ നിയന്ത്രണങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഉപയോക്താക്കൾ അവരുടെ പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രമേ കാണുന്നുള്ളൂ എന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കം.

പുതിയ അപ്‌ഡേറ്റ് പ്രകാരം, 18 വയസ്സിൽ താഴെയുള്ള എല്ലാ ഉപയോക്താക്കളെയും പുതുക്കിയ 13+ കണ്ടന്റ് സെറ്റിങ്ങിലേക്ക് ഓട്ടോമാറ്റിക് ആയി മാറ്റും. കൗമാരക്കാർക്ക് ഈ സെറ്റിങ് സ്വന്തമായി മാറ്റാൻ കഴിയില്ല. ഇതിൽനിന്ന് മാറുന്നതിന് മാതാപിതാക്കളുടെ അനുമതി ആവശ്യമാണെന്ന് ഇൻസ്റ്റഗ്രാം വ്യക്തമാക്കി.

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ടീൻ അക്കൗണ്ടുകൾക്കായുള്ള പുതിയ സെറ്റിങ്‌സ് ഇപ്പോൾ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും വൈകാതെ ഇത് നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൗമാരക്കാർക്കായുള്ള സിനിമ കാണുന്നതിന് സമാനമായ ഒരു അനുഭവം പ്ലാറ്റ്‌ഫോമിൽ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇൻസ്റ്റഗ്രാമിന്റെ ഉടമസ്ഥരായ മെറ്റ അറിയിച്ചു.
കൗമാരക്കാരായ ഉപഭോക്താക്കൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ ഫലപ്രദമായി ഫിൽറ്റർ ചെയ്യാനാവുവിധം ഇൻസ്റ്റഗ്രാം നയങ്ങൾ പരിഷ്കരിച്ചു.

പ്രായപൂർത്തിയാകാത്ത ഉപയോക്താക്കൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ കൂടുതൽ ഫലപ്രദമായി ഫിൽറ്റർ ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുതിർന്നവർക്കുള്ള ഉള്ളടക്കങ്ങൾ, ലൈംഗികച്ചുവയുള്ള പോസ്റ്റുകൾ, ഗ്രാഫിക് ഇമേജറി എന്നിവയ്ക്കുമേൽ നിലവിലുള്ള നിയന്ത്രണങ്ങൾക്ക് പുറമെയാണിത്.

പുതിയ മാറ്റങ്ങൾ പ്രകാരം കടുത്ത ഭാഷാപ്രയോഗങ്ങൾ, അപകടകരമായ സ്റ്റണ്ടുകൾ, ഹാനികരമായ പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പോസ്റ്റുകൾ ടീൻ അക്കൗണ്ടുകളിൽ പരിമിതപ്പെടുത്തും.

ലഹരിപാനീയങ്ങൾ, കഞ്ചാവ് തുടങ്ങിയ പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾക്കും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സിനിമകൾ പിന്തുടരുന്ന മാനദണ്ഡങ്ങൾക്ക് സമാനമായ ഉള്ളടക്ക നിയന്ത്രണങ്ങളാണ് ഇൻസ്റ്റഗ്രാം ആപ്പിനുള്ളിൽ വിഭാവനം ചെയ്തിരിക്കുന്നത്.

അനുചിതമായ ഉള്ളടക്കങ്ങൾ നിരന്തരം പങ്കുവെക്കുന്ന അക്കൗണ്ടുകളെ ഫോളോ ചെയ്യാനോ അവയുമായി ഇടപഴകാനോ കൗമാരക്കാരായ ഉപയോക്താക്കൾക്ക് ഇനി സാധിക്കില്ല. ഇത്തരം അക്കൗണ്ടുകൾക്ക് കൗമാരക്കാരുമായി ബന്ധപ്പെടുന്നതിനും ഇടപഴകുന്നതിനും നിയന്ത്രണമുണ്ടാകും.

X
Top