ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

കടുത്ത നടപടികളിലേയ്ക്ക് കടക്കില്ലെന്ന് സൂചന നല്‍കി ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: വളര്‍ച്ചയ്ക്ക് ഭംഗം വരുത്തുന്ന രീതിയില് കടുത്ത നടപടികളിലേയ്ക്ക് കേന്ദ്രബാങ്ക് കടക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. വിപണിയെ ഞെട്ടിക്കുന്ന തരത്തിലുള്ള നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. മെയ് 4 ന് അപ്രതീക്ഷിതമായി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റും കാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) 50 ബിപിഎസും കേന്ദ്രബാങ്ക് വര്‍ധിപ്പിച്ചിരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം വര്‍ധിപ്പിക്കാനും കേന്ദ്രബാങ്ക് തയ്യാറായി. എന്നാല്‍ പണപ്പെരുപ്പം വീണ്ടും ദുസ്സഹമായ സാഹചര്യത്തില്‍ ജൂണില്‍ വീണ്ടും നിരക്ക് വര്‍ധിപ്പിക്കാനിരക്കയാണ് ആര്‍ബിഐ. ഈ പശ്ചാത്തലത്തിലാണ് കടുത്ത നടപടികളുണ്ടാകില്ലെന്ന് ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ശക്തികാന്ത് ദാസ് പറഞ്ഞത്.
കയറ്റുമതി തീരുവ വര്‍ധിപ്പിച്ചും മറ്റ് തീരുവകള്‍ കുറച്ചും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍ ഇതിനോടകം പണപ്പെരുപ്പ ഭീഷണി കുറച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. റഷ്യ – ഉക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ക്രമാതീതമായി വര്‍ധിച്ചതോടെയാണ് രാജ്യത്ത് വിലകയറ്റം സംജാതമായത്. അതേസമയം കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്നും കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ പണലഭ്യത വര്‍ധിപ്പിച്ചു.
ഇതാണ് മെയ് മാസത്തില്‍ അപ്രതീക്ഷിതമായി നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. നിരക്ക് വര്‍ധന നിലവില്‍ വന്നിട്ടും ഏപ്രില്‍ മാസത്തില്‍ ഉപഭോക്തൃ വിലനിലവാരം എട്ട് വര്‍ഷത്തെ ഉയരം കുറിച്ചിരുന്നു. മൊത്തവില സൂചികയും17 വര്‍ഷത്തിലെ ഉയരത്തിലുമെത്തി. അതുകൊണ്ടുതന്നെ ജൂണിലും ആഗസ്റ്റിലും കേന്ദ്രബാങ്ക് പലിശനിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സി ഇക്ര പറയുന്നത്. എന്നാല്‍ സെപ്തംബറിലെ നിരക്ക് വര്‍ധന ആ സമയത്തെ സാഹചര്യങ്ങള്‍ക്കധിഷ്ഠിതമായിരിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

X
Top