യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

2212 കോടിയുടെ ഓർഡർ നേടി സ്റ്റെർലിംഗ് & വിൽസൺ റിന്യൂവബിൾ എനർജി

മുംബൈ: ഗുജറാത്തിലെ റാൺ ഓഫ് കച്ചിലുള്ള ഖവ്ദ ആർഇ പവർ പാർക്കിൽ 1,255 MWac / 1,568 MWdc സോളാർ പിവി പദ്ധതി സ്ഥാപിക്കുന്നതിന് എൻടിപിസി റിന്യൂവബിൾ എനർജിയിൽ (NTPC REL) നിന്ന് ഓർഡർ നേടിയതായി സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി (SWRE) അറിയിച്ചു.

മത്സരാധിഷ്ഠിത ബിഡ്ഡിംഗ് പ്രക്രിയയിലൂടെയാണ് എസ്‌ഡബ്ല്യുആർഇ ഈ പദ്ധതി സ്വന്തമാക്കിയത്. ഈ പ്രോജക്ടിനായി എൻടിപിസി റിന്യൂവബിൾ എനർജിയും സ്റ്റെർലിംഗ് & വിൽസൺ റിന്യൂവബിൾ എനർജിയും തമ്മിൽ കരാർ കരാർ ഒപ്പിട്ടു. നിർദിഷ്ട കരാറിന്റെ മൊത്തം മൂല്യം 2,212 കോടി രൂപയാണ്.

3 വർഷത്തെ ഓപ്പറേഷൻ & മെയിന്റനൻസ് കരാറിനൊപ്പം ഡിസൈൻ, എഞ്ചിനീയറിംഗ്, സപ്ലൈ, കൺസ്ട്രക്ഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവയും പ്രോജക്റ്റ് വർക്കിന്റെ പരിധിയിൽ ഉൾപ്പെടുന്നു.

X
Top