ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇന്ത്യന്‍ കമ്പനികളുടെ ഗോഡൗണില്‍ സ്റ്റീല്‍ കെട്ടിക്കിടക്കുന്നു

ഹൈദരാബാദ്: ഉരുക്കുവ്യവസായ ഹബ് ആയ രാജ്യത്തെ സ്റ്റീൽ കമ്പനികളുടെ ഗോഡൗണുകളിൽ കോടിക്കണക്കിന് രൂപയുടെ ചരക്ക് കെട്ടിക്കിടക്കുന്നു. 89,000 കോടി രൂപയുടെ സ്റ്റീൽ ഇങ്ങനെ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര വിപണിയിൽ ഉയർന്ന ഉപഭോഗ ആവശ്യം ഉണ്ടായിട്ടും ഇതാണ് സ്ഥിതി.

ആഭ്യന്തര വിപണിയിൽ ഇറക്കുമതി തുടരുന്നതിനാലാണിത്. പ്രശ്നം ഗുരുതരമായി കണ്ട് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സ്റ്റീൽ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സെപ്തംബർ അവസാനം 14 ദശലക്ഷം ടൺ സ്റ്റീൽ ആണ് ഗോഡൗണുകളിലുണ്ടായിരുന്നത്. ഇതിൽ ഇപ്പോഴും വലിയ മാറ്റമില്ല.

ഒരു വർഷം മുമ്പ് ഇത് 13.67 ദശലക്ഷം ടൺ ആയിരുന്നു. 13.01 ശതമാനമാണ് വർധന. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ആഭ്യന്തര സ്റ്റീൽ ഉപഭോഗം 13.65% വർധിച്ച് 72.82 മില്ല്യൺ ടണ്ണായി വർധിച്ചിട്ടുണ്ട്.

എന്നാൽ, നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതി വരെ ഏകദേശം 2.4 മില്യൺ ടൺ ഇറക്കുമതി നടന്നിട്ടുണ്ട്.

X
Top