എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

രാജ്യത്തെ സ്റ്റീൽ കയറ്റുമതി അഞ്ച് വർഷത്തെ താഴ്ന്ന നിലയിൽ

കൊച്ചി: ആഗോള ഡിമാൻഡും കയറ്റുമതി നികുതിയും തടസപ്പെടുത്തിയതിനാൽ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്റ്റീൽ കയറ്റുമതി അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു.

ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉൽപ്പാദകരായ ഇന്ത്യയുടെ 2022-23 സാമ്പത്തിക വർഷത്തെ കയറ്റുമതി 6.7 ദശലക്ഷം ടണ്ണാണ്. ഈ വർഷം 50.2% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം മേയിൽ സർക്കാർ കയറ്റുമതി നികുതി ഏർപ്പെടുത്തിയതിനെത്തുടർന്ന് പ്രധാന സ്റ്റീൽ നിർമ്മാതാക്കൾ ഡിസംബർ പാദത്തിൽ ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കയറ്റുമതി നികുതി നവംബറിൽ പിൻവലിക്കുകയും ചെയ്തു.

അതേസമയം, ഇന്ത്യയുടെ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വർഷം 6 ദശലക്ഷം ടൺ എന്ന നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. അതേ സമയം ഇന്ത്യയുടെ ക്രൂഡ് സ്റ്റീൽ ഉത്പാദനം 2022-23 ൽ 125.32 ദശലക്ഷം ടൺ എന്ന റെക്കാഡ് ഉയരത്തിലെത്തി.

X
Top