നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ജിഎസ്ടി പല സംസ്ഥാനങ്ങളുടേയും വരുമാനം കുറച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) നടപ്പിലായതോടെ പല സംസ്ഥാനങ്ങളുടേയും വരുമാനം ഇടിഞ്ഞതായി പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, സബ്‌സംഡ് നികുതികളില്‍ നിന്നുള്ള മൊത്തം വരുമാനം 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 6.5 ശതമാനമായിരുന്നു. അതായത് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ്.

2023-24 ആയപ്പോഴേക്കും ഈ കണക്ക് ജിഡിപിയുടെ 5.5 ശതമാനമായി കുറഞ്ഞു. ജിഎസ്ടി ആരംഭിച്ചതിന് ശേഷമുള്ള ഏഴ് വര്‍ഷത്തിനിടയില്‍ സംസ്ഥാന ജിഎസ്ടിയില്‍ (എസ്ജിഎസ്ടി) നിന്നുള്ള ശരാശരി വരുമാനം – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരിട്ട് പോകുന്ന ജിഎസ്ടിയുടെ ഭാഗം – ജിഡിപിയുടെ 2.6 ശതമാനമാണ്. ഇത് ജിഎസ്ടിയ്ക്ക് മുന്‍പുള്ള സംയോജിത നികുതി ശരാശരിയായ 2.8 ശതമാനത്തില്‍ നിന്നുള്ള ഇടിവാണ്.

അതേസമയം ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം മേഘാലയ, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, സിക്കിം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നികുതി-ജിഡിപി അനുപാതത്തില്‍ പുരോഗതി കൈവരിച്ചു. പഞ്ചാബ്, ഛത്തീസ്ഗഢ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങള്‍ വരുമാനത്തില്‍ ഇടിവ് നേരിട്ടു.

5 ശതമാനവും 18 ശതമാനവും എന്ന രണ്ട് സ്റ്റാന്‍ഡേര്‍ഡ് നിരക്കുകളും ചില ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനമെന്ന പ്രത്യേക ഉയര്‍ന്ന നിരക്കും ഏര്‍പ്പെടുത്തിക്കൊണ്ട് നികുതി ഘടന ലളിതമാക്കാനുള്ള തീരുമാനം സംസ്ഥാന വരുമാനങ്ങളെ കൂടുതല്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മൂല്യവര്‍ധിത നികുതി (വാറ്റ്), കേന്ദ്ര വില്‍പ്പന നികുതി, എക്‌സൈസ് തീരുവ, പ്രവേശന നികുതി എന്നിവ ഉള്‍പ്പെടുന്നതാണ് സബ്‌സംഡ് നികുതികള്‍.

X
Top