സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞു സ്വർണ വില

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞു സ്വർണ വില. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ബുധനാഴ്ച വിലയിടിഞ്ഞത്. ഗ്രാമിന് 25 രൂപയും പവന് 200 ഇടിഞ്ഞു ഗ്രാമിന് 6,600 രൂപയും പവന് 52,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.

ജൂൺ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ 8 മുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്. സ്വർണവില പ്രവചനാതീതമായതിനാൽ കുറയുമ്പോൾ ബുക്ക് ചെയ്യുന്നത് നല്ലതാണ്. വിലയുടെ 10% ബുക്ക് ചെയ്യുമ്പോൾ നൽകേണ്ടിവരും.

രാജ്യാന്തര വിപണിയിൽ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകുന്ന ഈ ആഴ്ച അവസാനത്തോടെയുള്ള പ്രധാന പണപ്പെരുപ്പ റീഡിംഗിന് മുന്നോടിയായി ഡോളറും ട്രഷറി യീൽഡും ഉറച്ചുനിൽക്കുന്നതിനാൽ ബുധനാഴ്ച യുഎസ് സ്വർണ വില സ്ഥിരമായിരുന്നു.

സ്വർണം ഔൺസിന് 2,319.14 ഡോളർ നിരക്കിലും യുഎസ് സ്വർണ ഫ്യൂച്ചറുകൾ 2,331.00 ഡോളറിലും തുടരുന്നു. വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, സെപ്റ്റംബറില്‍ പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍ എന്നിവ രാജ്യാന്തര – പ്രാദേശിക വിപണികളിലെ സ്വര്‍ണവിലയെ സ്വാധീനിച്ചേക്കാം.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 93 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

X
Top