തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 5.2 ശതമാനമായി കുറഞ്ഞു, മൂന്നുമാസത്തെ കുറഞ്ഞ തോത്ഇന്ത്യയ്ക്ക് ചൈനയുടെ ഉറപ്പ്, അപൂര്‍വ ധാതുക്കള്‍, വളങ്ങള്‍, ടണല്‍ ബോറിംഗ് മെഷീനുകള്‍ എന്നിവ നല്‍കുംജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും

അഞ്ചു മിനിറ്റ്‌ കൊണ്ട്‌ 80% ചാര്‍ജ്‌ ചെയ്യാവുന്ന ബാറ്ററിയുമായി സ്‌റ്റാര്‍ട്ടപ്പ്‌

ലണ്ടന്‍: അഞ്ചു മിനിറ്റുകൊണ്ട്‌ 80 ശതമാനം ചാര്‍ജ്‌ ചെയ്യാവുന്ന ബാറ്ററിയുമായി യു.കെ. സ്‌റ്റാര്‍ട്ടപ്‌ നിയോബോള്‍ട്ട്‌. അവര്‍ വികസിപ്പിച്ചെടുത്ത ഇലക്‌ട്രിക്‌ കാര്‍ ബാറ്ററി നാല്‌ മിനിറ്റും 37 സെക്കന്‍ഡും കൊണ്ട്‌ 80% വരെ വിജയകരമായി ചാര്‍ജ്‌ ചെയ്‌തു.

ഇലക്‌ട്രിക്‌ വാഹനങ്ങള്‍ (ഇവികള്‍) കൂടുതല്‍ വേഗത്തില്‍ ചാര്‍ജ്‌ ചെയ്യുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഗവേഷണം.

വിപണിയിലുള്ള മറ്റ്‌ ചാര്‍ജിങ്‌ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ടെസ്ല സൂപ്പര്‍ചാര്‍ജറിന്‌ 15-20 മിനിറ്റിനുള്ളില്‍ കാര്‍ ബാറ്ററി 80% ചാര്‍ജ്‌ ചെയ്യാന്‍ കഴിയും.

അതിവേഗ ചാര്‍ജിങ്‌ ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന്‌ പ്രധാനമാണെന്നു വിദഗ്‌ധര്‍ പറയുന്നു നിയോബോള്‍ട്ട്‌ ബാറ്ററി ഘടിപ്പിച്ച സ്‌പോര്‍ട്‌സ് കാര്‍ കഴിഞ്ഞ ആഴ്‌ച പരീക്ഷിച്ചു.

ഒറ്റ ചാര്‍ജില്‍ 194 കിലോമീറ്ററാണ്‌ ഓടിയതെന്നു നിയോബോള്‍ട്ടിന്റെ സഹസ്‌ഥാപകനായ ഡോ.സായ്‌ ശിവറെഡ്‌ഡി ബി.ബി.സിയോട്‌ പറഞ്ഞു.

സ്വന്തമായി വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിലവിലുള്ള കാര്‍ ബ്രാന്‍ഡുകളുമായി പങ്കാളികളാകാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും നിയോബോള്‍ട്ട്‌ വ്യക്‌തമാക്കി.

X
Top