8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

സ്റ്റാര്‍ട്ടപ്പ് പ്രസ്ഥാനം രാജ്യത്ത് ശക്തിപ്രാപിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

സ്റ്റാര്‍ട്ടപ്പ് പ്രസ്ഥാനം രാജ്യത്ത് ശക്തിപ്രാപിച്ചതായും ഇത് 80,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാന്‍ കാരണമായെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. 2014-ന് മുമ്പ് ഇതിന്റെ എണ്ണം വെറും 350 ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ജീനോം എഡിറ്റിംഗ് രീതികള്‍ സ്വീകരിച്ച് പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ദേശീയ പ്ലാറ്റ്ഫോമായ ദേശീയ ജീനോം എഡിറ്റിംഗ് & ട്രെയിനിംഗ് സെന്റര്‍ (NGETC) പഞ്ചാബില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഈ പ്ലാറ്റ്‌ഫോം യുവ ഗവേഷകര്‍ക്ക് അറിവും വിളകളിലെ പ്രയോഗവും സംബന്ധിച്ച് പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കി അവരെ ശാക്തീകരിക്കും. നിലവിലെ കാലാവസ്ഥയില്‍ മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക അവസ്ഥയോട് പൊരുത്തപ്പെടാന്‍ വേണ്ടി വിളകള്‍ മെച്ചപ്പെടുത്തുന്നത് ഒരു പ്രധാന വെല്ലുവിളിയാണ്.

ഇതിനെ മറി കടാക്കാന്‍ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. ഈ സാങ്കേതികവിദ്യ കൃഷി മേഖലയ്ക്ക് ഒരു വാഗ്ദാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പിന് ഇന്ത്യയില്‍ ഒരു പ്രത്യേക സാധ്യതയുണ്ടെന്നും ഈ ആശയം വിജയകരമാകാന്‍ രാജ്യത്തെ സംരംഭകര്‍ക്ക് കൂടുതല്‍ അവബോധം ആവശ്യമാണെന്നും സിംഗ് പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലെ ഈ കുതിച്ചുചാട്ടം അഗ്രി, ബയോടെക് എന്നിവയിലും തുല്യമായും ആനുപാതികമായും പ്രതിഫലിക്കണം. അഗ്രി-ടെക് സംരംഭകത്വത്തില്‍ ലാഭകരമായ ഉപജീവന മാര്‍ഗങ്ങളെക്കുറിച്ചും വരുമാന മാര്‍ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭക്ഷ്യ പോഷകാഹാര സുരക്ഷയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിലാണ് (iFANS2023) ദേശീയ ജീനോം എഡിറ്റിംഗ് & ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചത്.

നാഷണല്‍ അഗ്രി-ഫുഡ് ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (NABI), സെന്റര്‍ ഫോര്‍ ഇന്നൊവേറ്റീവ് ആന്റ് അപ്ലൈഡ് ബയോപ്രോസസിംഗ് (CIAB), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ബയോടെക്നോളജി (NIPB), ഇന്റര്‍നാഷണല്‍ എന്നിവ സംയുക്തമായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

X
Top