നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

സ്റ്റാര്‍ട്ടപ്പുകളുടെ ഐപിഒ: ഓഹരികള്‍ വിറ്റ് വന്‍കിടക്കാര്‍ കീശയിലാക്കിയത് 15,000 കോടിയിലേറെ

മുംബൈ: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ പ്രാരംഭഘട്ടത്തില്‍ നിക്ഷേപം നടത്തിയ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍ക്ക് ഈയിടെ ലഭിച്ചത് വന്‍ നേട്ടം. ഈ വര്‍ഷം വിപണിയില്‍ ലിസ്റ്റ് ചെയ്ത ആറ് പുതുതലമുറ കമ്പനികളില്‍നിന്നൊട്ടാകെ ഇവര്‍ക്ക് ലഭിച്ചത് 15,000 കോടി രൂപയിലേറെ. ഇതിന് പുറമെയാണ് കൈവശമുള്ള ഓഹരികളുടെ മൂല്യം. ഇതുമാത്രം എട്ട് ബില്യണ്‍ ഡോളറിലേറെ വരുമെന്നാണ് കണക്ക്.

അര്‍ബന്‍ കമ്പനി, ലെന്‍സ്‌കാര്‍ട്ട്, ഗ്രോ, ആതര്‍ എനര്‍ജി, ബ്ലൂസ്‌റ്റോണ്‍, പൈന്‍ ലാബ്‌സ് എന്നീ കമ്പനികളിലെ തുടക്കകാല നിക്ഷേപകര്‍ക്കാണ് വന്‍ നേട്ടം സ്വന്തമാക്കാനായത്. ഐപിഒയിലൂടെ ഇവര്‍ നിക്ഷേപത്തിന്റെ വലിയൊരു ഭാഗം പണമായി തിരികെയെടുക്കുകയും ചെയ്തു.

കൂടുതല്‍ നേട്ടമുണ്ടാക്കിയത് പീക്ക് എക്‌സ് വി പാര്‍ടണേഴ്‌സ് ആണ്. ഗ്രോ, പൈന്‍ ലാബ്‌സ് എന്നീ കമ്പനികളുടെ ഐപിഒയിലെ ഓഫര്‍ ഫോര്‍ സെയില്‍ വഴി 2,000 കോടിയിലേറെ മൂല്യമുള്ള ഓഹരികളാണ് ഇവര്‍ വിറ്റഴിച്ചത്. ഈ രണ്ട് കമ്പനികളിലുമായി ശേഷിക്കുന്ന ഓഹരികളുടെ വിപണിമൂല്യമാകട്ടെ 20,000 കോടി രൂപയിലേറെയുമാണ്.

വെല്‍ത്ത് ടെക് പ്ലാറ്റ്‌ഫോമായ ഗ്രോയില്‍ പീക്ക് എക്‌സ് വിക്ക് 15,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് നിലവില്‍ കൈവശമുള്ളത്. 2009ല്‍ 300 കോടി രൂപ (35 മില്യണ്‍ ഡോളര്‍) ആയിരുന്നു പൈന്‍ ലാബ്‌സില്‍ മുടക്കിയത്. ഇതില്‍നിന്ന് ഇതിനകം 5,057 കോടി രൂപ (575 മില്യണ്‍ ഡോളര്‍) അവര്‍ക്ക് തിരികെയെടുക്കാനായി. മൊത്തം നേട്ടം ഒരു ബില്യണ്‍ ഡോളറിലേറെയാണെന്നാണ് വിലയിരുത്തല്‍.

ലെന്‍സ്‌കാര്‍ട്ട് ഐപിഒയിലൂടെയാണ് മസായോഷി സണ്ണിന്റെ നേതൃത്വത്തിലുള്ള സോഫ്റ്റ്ബാങ്ക് വന്‍ നേട്ടമുണ്ടാക്കിയത്. 2,500 കോടി രൂപ (280 മില്യണ്‍ ഡോളര്‍) നിക്ഷേപിച്ച സോഫ്റ്റ്ബാങ്കിന്റെ കൈവശമുള്ള ഓഹരികളുടെ നിലവിലെ മൂല്യം ഒരു ബില്യണ്‍ (8,850 കോടി രൂപ) ഡോളറിലേറെയാണ്. വിപണി ഇടപാടിലൂടെയും ഓഫര്‍ ഫോര്‍ സെയില്‍ വഴിയും 1,775 കോടി രൂപയുടെ (200 മില്യണ്‍ ഡോളര്‍) ഓഹരികളാണ് വിറ്റൊഴിഞ്ഞത്.

വൈ കോമ്പനിനേറ്റര്‍, ടൈഗര്‍ ഗ്ലോബല്‍, റിബിറ്റ് ക്യാപിറ്റല്‍ എന്നീ ആഗോള നിക്ഷേപ സ്ഥാപനങ്ങളും മികച്ച നേട്ടമാണുണ്ടാക്കിയത്.

ആദ്യകാല നിക്ഷേപകര്‍ക്കും വന്‍ നേട്ടം
കമ്പനികളുടെ പ്രാരംഭ ഘട്ടത്തില്‍ നിക്ഷേപം നടത്തിയ സ്ഥാപനങ്ങളായ ആക്‌സെല്‍ (Accel), എലിവേഷന്‍ ക്യാപിറ്റല്‍ (Elevation Capital) എന്നിവയ്ക്കും മികച്ച നേട്ടമുണ്ടാക്കാനായി.

ആക്‌സെല്‍ (Accel):
ബ്ലൂസ്റ്റോണ്‍: 2012 മുതല്‍ നിക്ഷേപം നടത്തിവരുന്ന ആക്‌സെല്‍ 200-215 കോടി രൂപയുടെ നിക്ഷേപത്തില്‍ നിന്നും പണമായും അല്ലാതെയും ആറിരട്ടി നേട്ടമുണ്ടാക്കി.
അര്‍ബന്‍ കമ്പനി: 70-75 കോടി രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 29 ഇരട്ടി നേട്ടം (paper gains) സ്വന്തമാക്കി.

എലിവേഷന്‍ ക്യാപിറ്റല്‍ (Elevation Capital):
അര്‍ബന്‍ കമ്പനി: 95-100 കോടി രൂപയുടെ നിക്ഷേപത്തിന് 19 ഇരട്ടി നേട്ടം ലഭിച്ചു.
ചില ഐപിഒകള്‍ നിക്ഷേപകരെ വ്യത്യസ്ത രീതിയിലാണ് ബാധിച്ചത്.

പൈന്‍ ലാബ്‌സ്: ഐപിഒ വില നിശ്ചയിച്ചപ്പോള്‍ വിപണി മൂല്യത്തില്‍ 40% കുറവ് വരുത്തി. അവസാന ഘട്ടത്തില്‍ നിക്ഷേപം നടത്തിയ വിട്രുവിയന്‍ പാര്‍ട്ണേഴ്സ്, നോര്‍ഡ്മാന്‍ ഇന്‍വെസ്റ്റ്മെന്റ് തുടങ്ങിയ കമ്പനികള്‍ക്ക് തിരിച്ചടിയായി.

അതേസമയം, പേപാല്‍, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ കോര്‍പ്പറേറ്റ് നിക്ഷേപകര്‍ക്ക് ഭാഗികമായി ഓഹരികള്‍ വില്‍ക്കാന്‍ അവസരം ലഭിച്ചു.

ഗ്രോ: കമ്പനിയുടെ വിപണി മൂല്യം ലക്ഷം കോടി രൂപ പിന്നിട്ടത് നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കി.

X
Top