എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

ടെസ്‌ലയ്ക്ക് എതിരാളിയായി പുതിയ ഹ്യൂമനോയിഡ് റോബോട്ടുമായി ചൈനീസ് കമ്പനി

വൈവിധ്യമാർന്ന റോബോട്ട് ലോകത്തേക്ക് പുതിയൊരതിഥി എത്തിയിരിക്കുന്നു. സ്റ്റാർ വണ്‍ എന്ന് പേരുള്ള, ലോകത്തിലെ ഏറ്റവും വേഗമുള്ള ഹ്യൂമനോയിഡ് റോബോട്ട്.

ചൈനീസ് കമ്പനിയായ റോബോട്ട് ഇറ പുറത്തിറക്കിയ സ്റ്റാർ വണ്‍ മണിക്കൂറില്‍ 13 കിലോമീറ്റർ വേഗത്തില്‍ ഓടും. ടെസ്ലയുടെ ഒപ്റ്റിമസിനെയും ബോസ്റ്റണ്‍ ഡൈനാമിക്സിന്റെ അറ്റ്ലസിനെയും പിന്നിലാക്കിയിരിക്കുകയാണ് സ്റ്റാർ വണ്‍.

അഞ്ചടി ഏഴിഞ്ച് ഉയരവും 65 കിലോഗ്രാം ഭാരവുമുണ്ട് ഇതിന്. റോബോട്ടിന്റെ മേന്മ തെളിയിക്കാൻ, ചൈനയിലെ ഗോബി മരുഭൂമിയിലൂടെ ഓടുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.

കാലില്‍ ഷൂസ് ധരിച്ച റോബോട്ട് പല ഭൂമേഖലകളിലൂടെ ഓടുന്നതും ഇതില്‍ കാണാം.

X
Top