ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

സുസ്ഥിരമായ ബാങ്കിംഗ് സംവിധാനവും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങളും എസ്വിബി സമാന പ്രതിസന്ധി ഒഴിവാക്കി – ധനമന്ത്രാലയം


ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് നടപടികളുടെ ബഹുമുഖ സ്വഭാവം, മെച്ചപ്പെട്ട ബാങ്ക് ബാലന്‍സ് ഷീറ്റുകള്‍, ചാക്രിക പലിശനിരക്ക് മാറ്റങ്ങളോടുള്ള ബാങ്കുകളുടെ പൊരുത്തപ്പെടുത്തല്‍ എന്നിവ ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത ഉയര്‍ത്തി, ധനമന്ത്രാലയം പ്രതിമാസ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ മികച്ച സൂചനകള്‍ സിലിക്കണ്‍ വാലി ബാങ്ക് പോലുള്ള സംഭവങ്ങളെ തടഞ്ഞു.

“റെഗുലേറ്ററി നടപടികള്‍ക്ക് പുറമേ, ബാങ്കിംഗ് സംവിധാനത്തിന്റെ സവിശേഷതകളും തുണയായി. റിസര്‍വ് ബാങ്കിന്റെ ബേസിക് സ്റ്റാറ്റിസ്റ്റിക്കല്‍ റിട്ടേണ്‍സ് പ്രകാരം 2022 മാര്‍ച്ച് വരെ ഇന്ത്യയിലെ നിക്ഷേപത്തിന്റെ 60.1 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്( പിഎസ്ബികള്‍). മൊത്തം നിക്ഷേപത്തിന്റെ 63 ശതമാനവും കുടുംബങ്ങളായ റീട്ടെയില്‍ ഉപഭോക്താക്കളുടെ പേരില്‍. ഇതുകാരണം പിന്‍വലിക്കല്‍ കുറഞ്ഞു” ധനമന്ത്രാലയം പുറത്തിറക്കിയ പ്രതിമാസ സാമ്പത്തിക അവലോകനം ചൂണ്ടിക്കാട്ടുന്നു.

നിരന്തരമായ പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ക്കും തല്‍ഫലമായി ധനപരമായ കര്‍ശനതയ്ക്കും വിധേയമാകുകയാണ് ആഗോള സമ്പദ് വ്യവസ്ഥ. സാമ്പത്തിക ദൗര്‍ബല്യം വ്യാപകമാണ്. യുഎസിലെ ചില പ്രാദേശിക ബാങ്കുകളുടെ തകര്‍ച്ചയും പ്രതിസന്ധിയിലായ ക്രെഡിറ്റ് സ്യൂസ് ബാങ്ക് യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡ് (യുബിഎസ്) ഏറ്റെടുത്തതും ആഗോള ബാങ്കിംഗ് വ്യവസായത്തിലുടനീളം അലയൊലികള്‍ സൃഷ്ടിച്ചു. ബാങ്ക് തകര്‍ച്ചകളുടെ പ്രഭാവം മറ്റ് സമ്പദ് വ്യവസ്ഥകളിലും പ്രകടമാണ്.

എമേര്‍ജിംഗ് മാര്‍ക്കറ്റ് എക്കോണമിയാണ്‌(ഇഎംഇ) വലിയ തോതില്‍ പ്രത്യാഘാതം നേരിടുന്നത്. അതേസമയം ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം ഇക്കാര്യത്തില്‍ മികച്ച നിലയിലാണ്. ബാങ്കിംഗ് സംവിധാനത്തിന്റെ വിശകലനം ഇക്കാര്യം വെളിപെടുത്തുന്നു. അനിശ്ചിതമായ സാമ്പത്തിക അന്തരീക്ഷത്തില്‍ കൂടുതല്‍ ബാങ്ക് തകര്‍ച്ചകള്‍ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

X
Top