ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

അറ്റാദായം 25% ഉയര്‍ത്തി ശ്രീരാം ഫിനാന്‍സ്

ചെന്നൈ: ശ്രീരാം ഫിനാന്‍സ് ജൂലൈ 27 ന് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1675.44 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 25.13 ശതമാനം കൂടുതല്‍.

അറ്റപലിശ വരുമാനം 11.31 ശതമാനം വര്‍ദ്ധിച്ച് 4435.27 കോടി രൂപയായപ്പോള്‍ മൊത്തം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 1,93,214.66 കോടി രൂപ. നേരത്തെ എയുഎം 162970.4 കോടി രൂപയായിരുന്നു.

ഇതില്‍ തന്നെ വ്യക്തിഗത വായ്പ 81.31 ശതമാനം ഉയര്‍ന്ന് 7919.65 കോടി രൂപയും യാത്രാ വാഹന വിഭാഗം 28.47 ശതമാനം ഉയര്‍ന്ന് 36291.97 കോടി രൂപയുമാണ്. ഇരു വിഭാഗങ്ങളും എയുഎമ്മിന്റെ യഥാക്രമം 4.10 ശതമാനവും 18.78 ശതമാനവുമാണ്.

X
Top