സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഇസിഎൽജിഎസിന്റെ ഭാഗമായി സ്‌പൈസ്‌ജെറ്റിന് 225 കോടി രൂപ ലഭിക്കും

മുംബൈ: സർക്കാരിന്റെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിന്റെ (ഇസിഎൽജിഎസ്) ഭാഗമായി ഇന്ത്യൻ ബജറ്റ് എയർലൈനായ സ്‌പൈസ് ജെറ്റിന് അടുത്ത ആഴ്ച 225 കോടി രൂപ ലഭിക്കാൻ സാധ്യതയുണ്ട്. വിമാന കമ്പനി ഈ തുക വാടകക്കാർക്കുള്ള കുടിശ്ശികയും മറ്റ് പേയ്‌മെന്റുകളും നൽകാനായി ഉപയോഗിക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക പദ്ധതിയായി കേന്ദ്രം 2020-ൽ ആരംഭിച്ച ഇസിഎൽജിഎസ്, വിവിധ വ്യവസായങ്ങൾക്ക് അവരുടെ ജോലി നിറവേറ്റുന്നതിനായി അടിയന്തര ക്രെഡിറ്റ് നൽകാൻ ബാങ്കുകളെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളെയും (NBFC) പ്രാപ്തരാക്കുന്നു.

ഓഹരി വിൽപ്പന ഉൾപ്പെടെയുള്ള വിവിധ മാർഗങ്ങളിലൂടെ 2,000 കോടി രൂപ സമാഹരിക്കാനാണ് എയർലൈൻ ലക്ഷ്യമിടുന്നതെന്ന് സ്പൈസ് ജെറ്റിന്റെ ചെയർമാനും ഏറ്റവും വലിയ ഓഹരി ഉടമയുമായ അജയ് സിംഗ് ഈ ആഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു. നിലവിൽ എയർലൈനിന്റെ 60 ശതമാനം ഓഹരികളും സിംഗിന്റെ കൈവശമാണ്. എന്നാൽ അതിൽ 44.24 ശതമാനവും വായ്പക്കായി പണയം വച്ചിരിക്കുകയാണ്.

അതേസമയം സ്‌പൈസ് ജെറ്റ് പുതിയ ബോയിംഗ് 737 മാക്‌സ് ജെറ്റുകളുടെ ഡെലിവറി ഉടൻ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 2022-ൽ ഏഴ് ബോയിംഗ് 737 മാക്‌സ് ജെറ്റുകളെങ്കിലും സ്വന്തമാക്കാനാണ് എയർലൈൻ പദ്ധതിയിടുന്നത്. ഇതിനുപുറമെ, എയർലൈനിന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) അടുത്തയാഴ്ച കമ്പനിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഏജൻസി വ്യക്തമാക്കി. മുൻ സിഎഫ്ഒ ആയിരുന്ന സഞ്ജീവ് തനേജ 2022 ഓഗസ്റ്റ് 31 ന് തന്റെ സ്ഥാനത്തു നിന്ന് രാജിവച്ചിരുന്നു.

X
Top