സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് കമ്പനിയായ ഈതര്‍ ഇന്റസ്‌ട്രീസിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) മെയ് 24ന് ആരംഭിക്കും. മെയ് 26 വരെയാണ് സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 627 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഉള്‍പ്പെട്ടതായിരിക്കും ഐപിഒ. ഓഹരിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും കൈവശമുള്ള 2.82 ദശലക്ഷം ഓഹരികളും വിറ്റഴിക്കും.
ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 190 കോടി രൂപ സൂററ്റിലെ ഗ്രീന്‍ഫീല്‍ഡ് പദ്ധതികള്‍ക്കായും 138 കോടി രൂപ കടം തിരിച്ചടക്കുന്നതിനായും 165 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും. ജൂണ്‍ രണ്ടിന് ഓഹരികള്‍ നിക്ഷേപകരുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യും. ജൂണ്‍ മൂന്നിന് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.
സ്‌പെഷ്യാലിറ്റി കെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈതര്‍ ഇന്റസ്‌ട്രീസിന് ഗുജറാത്തില്‍ രണ്ട് ഉല്‍പ്പാദന യൂണിറ്റുകളുണ്ട്.