ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പി

ന്യൂഡൽഹി: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി 2030ല്‍ ഇന്ത്യ മാറുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഗ്ളോബല്‍ വ്യക്തമാക്കി.

നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അതേസമയം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഉത്പാദനക്ഷമത ഉയർത്താൻ നിക്ഷേപം കണ്ടെത്തുന്നതിനും ജനസംഖ്യ വർദ്ധന വലിയ വെല്ലുവിളിയാണെന്നും അവർ പറയുന്നു.

സാമ്പത്തിക വളർച്ചയില്‍ പുതിയ ഉയരങ്ങള്‍ താണ്ടാൻ വികസ്വര രാജ്യങ്ങള്‍ക്ക് ആവേശമേറുകയാണെന്നും എസ് ആൻഡ് പിയുടെ റിപ്പോർട്ടിലുണ്ട്. 2047ല്‍ മുപ്പത് ലക്ഷം കോടി ഡോളർ മൂല്യമുള്ള സാമ്പത്തിക ശക്തിയായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ 3.6 ലക്ഷം കോടിയാണ് ഇന്ത്യയുടെ മൂല്യം.

ജെ.പി മോർഗന്റെ എമർജിംഗ് കടപ്പത്ര സൂചികയില്‍ ഈ വർഷം ഇന്ത്യയെ ഉള്‍പ്പെടുത്തിയതോടെ സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ വ്യവസായ മൂലധനം സമാഹരിക്കാൻ അനുകൂല സാഹചര്യമൊരുങ്ങി.

അടുത്ത വർഷത്തെ ആഗോള സാമ്പത്തിക വളർച്ചയുടെ 65 ശതമാനം വിഹിതം ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്കാകും.

X
Top