അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

റിലയൻസിനെ എസ്&പി അപ്ഗ്രേഡ് ചെയ്തേക്കും

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിനെ അടുത്ത 12 മാസങ്ങൾക്കുള്ളിൽ അപ്ഗ്രേഡ് ചെയ്തേക്കുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ എസ്&പി സൂചിപ്പിച്ചു.

ഡിജിറ്റൽ സേവന മേഖലയിലെ റിലയൻസിന്റെ സാന്നിധ്യം വളരുന്നത് ശക്തമായ വരുമാന വളർച്ചക്ക് വഴി ഒരുക്കും എന്നാണ് എസ്&പി കരുതുന്നത്.

ആഗോള സാമ്പത്തിക നിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റൽ സേവനമേഖലയിലെ വളർച്ച റിലയൻസിന് ഗുണകരമാകും. 19,21,000 കോടി രൂപയാണ് നിലവിലുള്ള റിലയൻസിന്റെ വിപണിമൂല്യം.

1551 രൂപയാണ് റിലയൻസിന്റെ 52 ആഴ്ചത്തെ ഉയർന്ന വില. 1114.85 രൂപയാണ് 52 ആഴ്ചത്തെ താഴ്ന്ന വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ഓഹരി അഞ്ചു ശതമാനം ആണ് ഇടിഞ്ഞത്.

X
Top