മധ്യേഷ്യയിലെ യുദ്ധത്തിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽഎൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക

കാലവാധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പണമാക്കാം, അപേക്ഷ തീയതി പ്രഖ്യാപിച്ചു

ന്യുഡല്‍ഹി: സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍(എസ്ജിബി) ഇടക്കാലത്തില്‍ പിന്‍വലിക്കാനുള്ള തീയതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ചു. സമയമെത്തുന്നതിന് മുന്‍പ് തീര്‍പ്പാക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതിയും കൂപ്പണ്‍ പേയ്മെന്റിന്റെ തീയതിയും സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. നിയമപ്രകാരം, കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ റഡീം ചെയ്യാവുന്നതാണ്.

എന്നാല്‍ ബോണ്ട് ഇഷ്യു ചെയ്ത് 5 വര്‍ഷം കഴിഞ്ഞിരിക്കണം. ബോണ്ടുകള്‍ പണമാക്കുന്നതിന്, മുപ്പത് ദിവസം മുമ്പ് ബന്ധപ്പെട്ട ബാങ്ക്/എസ്എച്ച്‌സിഐഎല്‍ ഓഫീസുകള്‍/പോസ്റ്റ് ഓഫീസ്/ഏജന്റ് എന്നിവയെ സമീപിക്കണം, ആര്‍ബിഐ റിപ്പോര്‍ട്ട് പറയുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പറയുന്നത് പ്രകാരം കൂപ്പണ്‍ പേയ്മെന്റ് തീയതിക്ക് ഒരു ദിവസം മുമ്പെങ്കിലും ബാങ്ക്/പോസ്റ്റ് ഓഫീസിനെ സമീപിച്ചാല്‍ മാത്രമേ ഇടക്കാല റഡീമിനുള്ള അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ കഴിയൂ.

അപേക്ഷിക്കുന്ന സമയത്ത് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വരുമാനം ക്രെഡിറ്റ് ചെയ്യപ്പെടും. 8 വര്‍ഷമാണ് ബോണ്ടുകളുടെ യഥാര്‍ത്ഥ കാലാവധി.

X
Top