ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

57% സംരംഭങ്ങളും മൊബൈൽ അധിഷ്ഠിത സാങ്കേതികവിദ്യയിൽ നിക്ഷേപിച്ചിട്ടുള്ളതായി SOTI റിപ്പോർട്ട്

കോവിഡ്-19 വിദൂരമായിരുന്നുള്ള ജോലി അഥവാ റിമോട്ട് വർക്കിന്റെ ഒരു പുതിയ യുഗത്തിലേക്ക് വാതിൽ തുറന്നു. ഒപ്പം ബിസിനസുകൾ എന്റർപ്രൈസ് മൊബിലിറ്റി മാനേജ്‌മെന്റ് (EMM) സൊല്യൂഷനുകളിൽ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിക്കുകയും ചെയ്തു. ഉൽപ്പാദനക്ഷമമായ ജോലി ഒരു ഓഫീസിന്റെ പരിധിയിൽ മാത്രം ഒതുങ്ങുന്നുന്നതല്ല, കൂടാതെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് ലോകമെമ്പാടുമുള്ള വിദൂരമായ സ്ഥലങ്ങളിൽ നിന്ന് ജോലി ചെയ്യുന്നതിന് ഇന്റർനെറ്റ് ആക്സസ് അല്ലാതെ മറ്റൊന്നും ആവശ്യമില്ല.

ലോകത്തിലെ ഏറ്റവും വിശ്വസനീയമായ മൊബൈൽ, IoT ഉപകരണ മാനേജ്‌മെന്റ് സൊല്യൂഷനുകളുടെ ദാതാവായ SOTI-യിൽ നിന്നുള്ള ഒരു ഗ്ലോബൽ റിപ്പോർട്ട് 57% സംരംഭങ്ങളും 2020-നും 2021-നും ഇടയിൽ മൊബൈൽ സാങ്കേതികവിദ്യയിലോ മൊബൈൽ സുരക്ഷയിലോ നിക്ഷേപിച്ചിട്ടുള്ളതായി കണ്ടെത്തി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), വെബ് 3, സൈബർ സുരക്ഷ, മൊബിലിറ്റി മാനേജ്‌മെന്റ്, ബ്ലോക്ക്‌ചെയിൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവ വൻകിട കോർപ്പറേഷനുകൾ മുതൽ സ്റ്റാർട്ട്-അപ്പുകൾ വരെയുള്ള എല്ലാ സംരംഭങ്ങളുടെയും ആവശ്യകതയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഡിമാൻഡും സപ്ലൈ ചെയിനും സന്തുലിതമാക്കാനുള്ള ശ്രമം ബിസിനസ്സ് ഉടമകളെയും നയ നിർമ്മാതാക്കളെയും മറ്റ് പങ്കാളികളെയും അവരുടെ ബിസിനസ്സ് ലക്ഷ്യങ്ങളുടെ മുൻ‌നിരയിൽ നവീനമായ സാങ്കേതികവിദ്യയെ സ്ഥാപിക്കാൻ നിർബന്ധിതരാക്കി. ഈ ആശ്രിതത്വവും എക്സ്പോഷറും പല ബിസിനസുകളെയും അവയുടെ ദൗത്യത്തിലെ നിർണ്ണായകമായ ആവശ്യങ്ങളുടെ ഒരു പ്രധാന ഘടകമായി മൊബൈൽ സാങ്കേതികവിദ്യയെ ആശ്രയിക്കാൻ പ്രേരിപ്പിച്ചു.

എന്റർപ്രൈസ് മൊബിലിറ്റി, IoT (ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്) മാനേജ്‌മെന്റിൽ പ്രാഗത്ഭ്യം തെളിയിച്ച ഇന്നൊവേറ്ററും വ്യവസായ പ്രമുഖനുമാണ് SOTI. ആഗോളതലത്തിൽ, 17,000-ലധികം കമ്പനികൾ മൊബൈൽ ഉപകരണങ്ങൾ, ആപ്ലിക്കേഷനുകൾ, ഉള്ളടക്കം, IoT എൻഡ്‌പോയിന്റുകൾ എന്നിവയ്ക്കായി തങ്ങളുടെ തന്ത്രങ്ങൾ പ്രാപ്‌തമാക്കുന്നതിന് SOTI-യെ ആശ്രയിക്കുന്നു. മികച്ച പ്രതിഭകൾക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായി, SOTI അതിന്റെ നെക്സ്റ്റ് ജെൻ റോഡ്ഷോയുടെ ദക്ഷിണേന്ത്യൻ പതിപ്പ് അവതരിപ്പിക്കുകയാണ്. ഈ വെർച്വൽ റോഡ്‌ഷോ SOTI-യുടെ ഒരു അവലോകനവും ലഭ്യമായ ഫ്രഷർ, ഇന്റേൺഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്ക്, soti.net/india സന്ദർശിക്കുക.

X
Top