
മുംബൈ: വാഹന ഘടക കമ്പനിയായ സംവർദ്ധന മദർസണിന്റെ 1.9 ശതമാനം ഓഹരികൾ വിൽക്കുമെന്ന് പ്രഖ്യാപിച്ച് ജപ്പാൻ ആസ്ഥാനമായുള്ള സോജിറ്റ്സ് കോർപ്പറേഷൻ. ഓഹരി വിൽപ്പനയിലൂടെ 824 കോടി രൂപ സമാഹരിക്കാനാണ് സോജിറ്റ്സ് കോർപ്പ് ലക്ഷ്യമിടുന്നത്.
നിലവിൽ സംവർദ്ധന മദർസണിന്റെ ഓഹരികൾ ബിഎസ്ഇയിൽ 5.79 ശതമാനം ഇടിഞ്ഞ് 65.20 രൂപയിലാണ് വ്യാപാരം നടത്തുന്നത്. മദർസൺ ഗ്രൂപ്പ് അടുത്തിടെ സ്വയം പുനഃസംഘടിപ്പിക്കുകയും മദർസൺ സുമി സിസ്റ്റംസ് ലിമിറ്റഡിന്റെ (MSSL) പേര് സംവർദ്ധന മദർസൺ ഇന്റർനാഷണൽ ലിമിറ്റഡ് (SAMIL) എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം, സംവർദ്ധന മദർസൺ ഓട്ടോമോട്ടീവ് സിസ്റ്റംസ് ഗ്രൂപ്പ് ബിവി (എസ്എംആർപിബിവി), അതിന്റെ വിഷൻ സിസ്റ്റംസ് ഡിവിഷൻ വഴി, ജപ്പാനിലെ ഇച്ചിക്കോ ഇൻഡസ്ട്രീസിന്റെ മിറർ ബിസിനസ് ഏറ്റെടുക്കാൻ കരാറിൽ ഏർപ്പെട്ടിരുന്നു. നിർദ്ദിഷ്ട ഇടപാട് നിബന്ധനകൾക്ക് വിധേയമായി ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.