ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സോഫ്റ്റ്‌ബാങ്കിന്റെ നിക്ഷേപമുള്ള ഫസ്റ്റ് ക്രൈ, ഓല ഇലക്ട്രിക്സ് എന്നിവ ഐപിഒക്കായി അനുമതി തേടും

മുംബൈ : സോഫ്റ്റ്‌ബാങ്കിന്റെ പൊതു നിക്ഷേപകരായ ഇലക്‌ട്രിക് ടൂവീലർ കമ്പനിയായ ഒല ഇലക്ട്രിക്കും ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫസ്റ്റ്‌ക്രൈയും, ഡ്രാഫ്റ്റ് ഐപിഒ പേപ്പറുകൾ ഫയൽ ചെയ്യാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്.

“ഫസ്റ്റ് ക്രൈ 500 ദശലക്ഷം ഡോളർ സമാഹരിക്കാൻലക്ഷ്യമിടുന്നു . അതിന്റെ 60 ശതമാനം ഓഫർ ഫോർ സെയിൽ (OFS) ഘടകമായിരിക്കും.

2024 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഫസ്റ്റ് ക്രൈ ലിസ്‌റ്റ് ചെയ്യാൻ സാധ്യതയുള്ളൂവെങ്കിലും, ഓല ഇലക്ട്രിക്ക് മാനേജ്‌മെന്റ് ഇതിനകം തന്നെ ആഭ്യന്തര, അന്തർദേശീയ നിക്ഷേപകരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

അടുത്തിടെ, രഞ്ജൻ പൈയുടെ എംഇഎംജി ഫാമിലി ഓഫീസ്, ഹർഷ് മാരിവാലയുടെ ഷാർപ്പ് വെഞ്ചേഴ്‌സ്, ഹേമേന്ദ്ര കോത്താരിയുടെ ഡിഎസ്പി ഫാമിലി ഓഫീസ് എന്നിവ ഫസ്റ്റ് ക്രൈയിൽ 435 കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കി.

2024 ന്റെ തുടക്കത്തിൽ ഒരു ഐപിഒയ്ക്കായി ഒലാ ഇലക്ട്രിക് കൊട്ടക് മഹീന്ദ്ര ക്യാപിറ്റലിലും ഗോൾഡ്മാൻ സാച്ചിലും ചേർന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു . പ്രൈമറി, സെക്കണ്ടറി ഷെയർ ഓഫറുകളുടെ സംയോജനമായിരിക്കും ആസൂത്രണം ചെയ്ത ഐപിഒ എന്ന് വൃത്തങ്ങൾ അറിയിച്ചു.

ടെമാസെക്കിന്റെ നേതൃത്വത്തിലുള്ള പ്രമുഖ നിക്ഷേപകരിൽ നിന്നുള്ള കടവും ഇക്വിറ്റിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) കടവും ചേർത്ത് 3,200 കോടി രൂപ (ഏകദേശം 380 മില്യൺ ഡോളർ) ഫണ്ടിംഗ് റൗണ്ട് അവസാനിപ്പിച്ചതായി ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനി പ്രഖ്യാപിച്ചു .

ഓലയുടെ ഇവി ബിസിനസ് വിപുലീകരിക്കുന്നതിനും ഇന്ത്യയിലെ ആദ്യത്തെ ലിഥിയം-അയൺ സെൽ നിർമ്മാണ കേന്ദ്രം തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ സ്ഥാപിക്കുന്നതിനും ഐപിഒയിൽ നിന്നുള്ള ഫണ്ടുകളും പ്രീ-ഐപിഒ റൗണ്ടുകളും ഉപയോഗിക്കാനാണ് പദ്ധതിയിട്ടിരുന്നത്.

“അടുത്ത ആറ് മുതൽ ഒമ്പത് മാസങ്ങളിൽ, മൊത്തം നിർമ്മാണ ശേഷി പ്രതിവർഷം 1 മില്യണിൽ നിന്ന് 2 ദശലക്ഷമായി ഉയരും. ഇപ്പോഴുള്ള ശേഷി പ്രതിവർഷം 10 ദശലക്ഷമായി വികസിപ്പിക്കും.” ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു .

2024 സാമ്പത്തിക വർഷത്തിൽ 0.3 ദശലക്ഷവും 25 സാമ്പത്തിക വർഷത്തോടെ 0.9 ദശലക്ഷവും വിൽക്കുമെന്ന് ഒല കണക്കാക്കുന്നു. 2023 ൽ ഓല ഇലക്ട്രിക്ക് 0.15 ദശലക്ഷം യൂണിറ്റ് ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റു.

2025 സാമ്പത്തിക വർഷത്തിൽ 803 കോടി രൂപയുടെ എബിറ്റ്‌ഡ ലാഭമാണ് ഓല ഇലക്ട്രിക്ക് ലക്ഷ്യമിടുന്നത് . 2024 സാമ്പത്തിക വർഷത്തിൽ എബിറ്റ്‌ഡ നഷ്ടം 950 കോടി രൂപയായി കുറയുമെന്നും കമ്പനി അറിയിച്ചു. 2024 സാമ്പത്തിക വർഷത്തിൽ 4,655 കോടി രൂപയുടെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

X
Top