സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

എസ്‌എംഇ ഐപിഒകള്‍ വന്‍നേട്ടം നല്‍കുന്നത്‌ തുടരുന്നു

മുംബൈ: ലിസ്റ്റിംഗ്‌ ദിനത്തില്‍ എസ്‌എംഇ ഐപിഒകള്‍ വന്‍നേട്ടം നല്‍കുന്ന പ്രവണത തുടരുകയാണ്‌. ഏതാനും മാസങ്ങളായി എസ്‌എംഇ ഐപിഒകള്‍ നിക്ഷേപകരുടെ സമ്പത്ത്‌ പല മടങ്ങായി ഉയര്‍ത്തിയിട്ടുണ്ട്‌.

ഇന്നലെ ലിസ്റ്റ്‌ ചെയ്‌ത ഡിവൈന്‍ പവര്‍ 287 ശതമാനം പ്രീമിയത്തടെയാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. ഈ ഓഹരിക്ക്‌ 153 ശതമാനം പ്രീമിയമാണ്‌ ഗ്രേ മാര്‍ക്കറ്റിലുണ്ടായിരുന്നത്‌. എന്നാല്‍ ലിസ്റ്റിംഗില്‍ ഈ ഓഹരി വന്‍കുതിപ്പ്‌ നടത്തി.

40 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഈ ഓഹരി 155 രൂപയിലാണ്‌ വ്യാപാരം തുടങ്ങിയത്‌. 162.75 രൂപ വരെ ഓഹരി വില ഉയര്‍ന്നു. ഇന്നലെ ലിസ്റ്റ്‌ ചെയ്‌ത മറ്റൊരു എസ്‌എംഇ ഐപിഒ ആയ പെട്രോ കാര്‍ബണ്‍ 75 ശതമാനം നേട്ടമാണ്‌ നല്‍കിയത്‌. ഈ ഓഹരിക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ 52 ശതമാനം പ്രീമിയമാണ്‌ ഉണ്ടായിരുന്നത്‌.

ശിവാലിക്‌ പവര്‍ തിങ്കളാഴ്ച്ച 211 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു. കഴിഞ്ഞയാഴ്‌ച ലിസ്റ്റ്‌ ചെയ്‌ത മെഡികാമന്‍ ഓര്‍ഗാനിക്‌സ്‌ 305.44 ശതമാനം നേട്ടമാണ്‌ ലിസ്റ്റിംഗ്‌ ദിനത്തില്‍ നല്‍കിയത്‌.

കഴിഞ്ഞയാഴ്‌ച ലിസ്റ്റ്‌ ചെയ്‌ത എന്‍ടുറിക, വിന്നി ഇമിഗ്രേഷന്‍, ജിഇഎം എന്‍വിറോ എന്നിവ 70 ശതമാനം മുതല്‍ 90 ശതമാനം വരെ ലിസ്റ്റിംഗ്‌ നേട്ടം നല്‍കി.

X
Top