
മുംബൈ: എസ് എം ഇ കമ്പനികളുടെ ഐപിഒകൾ ഒന്നിന് പിറകെ ഒന്നായി വിപണിയിലെത്തുന്നു. ജൂലൈയിൽ മാത്രം ഇതുവരെ 10 എസ് എം ഇകൾ ആണ് പബ്ലിക് ഇഷ്യു നടത്തിയത്. ഈ മാസം 8 എസ്എംഇ ഐ പി കളുടെ സബ്സ്ക്രിപ്ഷൻ പൂർത്തിയാക്കി. രണ്ട് ഐപിഒകളുടെ സബ്സ്ക്രിപ്ഷൻ നടന്നു വരുന്നു.
കഴിഞ്ഞ വർഷം തുടര്ച്ചയായി ബമ്പർ ലിസ്റ്റിംഗ് നേട്ടം നല്കിക്കൊണ്ടിരുന്ന എസ്എംഇ ഐപിഒകൾ നിക്ഷേപകരെ ഏറെ ആകർഷിച്ചിരുന്നു. എന്നാൽ വിപണിയിലെ തിരുത്തൽ എസ്എംഇ ഐപിഒകളെയും ബാധിച്ചു. സെബിയുടെ ചട്ടം അനുസരിച്ച് ഒരു എസ്എംഇ ഐപിഒ പരമാവധി 90 ശതമാനം പ്രീമിയത്തോടെ മാത്രമേ ലിസ്റ്റ് ചെയ്യാൻ പാടുള്ളൂ.
എസ്എംഇ ഐപിഒകൾക്കു കഴിഞ്ഞ വർഷം നിക്ഷേപകരുടെ ഭാഗത്തു നിന്നും വൻ ഡിമാന്റാണു ലഭിച്ചത്. ഇവ വൻ ലിസ്റ്റിംഗ് നേട്ടം നൽകിയതോടെ എസ്എംഇ ഐപിഒകൾക്കു അപേക്ഷിക്കാൻ ചില്ലറ നിക്ഷേപകർ ഗണ്യമായ തോതിലെത്തി.