ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

സ്മാര്‍ട്ട് ബസാര്‍ സ്റ്റോറുകളില്‍ ‘ഫുള്‍ പൈസ വസൂല്‍ സെയില്‍’

കൊച്ചി: സ്മാര്‍ട്ട് ബസാറില്‍ ‘ഫുള്‍ പൈസ വസൂല്‍ സെയില്‍’ തുടങ്ങി. 2026 ജനുവരി 21 മുതല്‍ 26 വരെ രാജ്യത്തുടനീളമുള്ള എല്ലാ സ്മാര്‍ട്ട് ബസാര്‍ സ്റ്റോറുകളിലും ഈ വില്‍പ്പന നടക്കും. സീസണിലെ ഏറ്റവും ആകര്‍ഷകമായ ഓഫറുകളുമായി എത്തുന്ന ഫുള്‍ പൈസ വസൂല്‍  സെയില്‍, കുടുംബങ്ങള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള ചെലവിടലില്‍ വലിയ തുക ലാഭിക്കാനുള്ള സുവര്‍ണ്ണാവസരമാണ് നല്‍കുന്നത്. വീട്ടുസാധനങ്ങള്‍ സംഭരിക്കുന്നതിനോ, ദീര്‍ഘനാളായി വാങ്ങാന്‍ ആഗ്രഹിക്കുന്ന ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കുന്നതിനോ ബജറ്റിനെക്കുറിച്ച് ആശങ്കപ്പെടാതെ അവസരമൊരുക്കുന്നു സ്മാര്‍ട്ട് ബസാര്‍. ഒരൊറ്റ സന്ദര്‍ശനത്തിലൂടെ വലിയ ലാഭം നേടാനും കൂടുതല്‍ സാധനങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകാനും ഉപഭോക്താക്കളെ ഇത് സഹായിക്കുന്നു. ദൈനംദിന പലചരക്ക് സാധനങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ, ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ നിര തന്നെ ഓഫര്‍ സെയിലില്‍ ഉള്‍പ്പെടുന്നു. 5 കിലോ ബസ്മതി അരി + 2.73 ലിറ്റര്‍ ഓയില്‍ കോംബോ 749 രൂപയുടെ സ്മാര്‍ട്ട് വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഏതെങ്കിലും രണ്ട് ബിസ്ക്കറ്റുകള്‍ വാങ്ങുമ്പോള്‍, ഇഷ്ടമുള്ള ഒരെണ്ണം സൗജന്യമായി ലഭിക്കുന്നതാണ് മറ്റൊരു ഓഫര്‍. 2 ലിറ്റര്‍/കിലോ ഡിറ്റര്‍ജെന്‍റുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 30% കിഴിവുണ്ടെന്നതും പ്രത്യേകതയാണ്.

 സോപ്പുകളും ടൂത്ത്പേസ്റ്റുകള്‍ക്കും കുറഞ്ഞത് 40 ശതമാനവും പ്രമുഖ ഷാംപൂ ബ്രാന്‍ഡുകള്‍ക്ക് ഫ്ളാറ്റ് 40 ശതമാനവും കിഴിവുണ്ട്. റെയ്മണ്ട്, വെല്‍സ്പണ്‍, ട്രൈഡന്‍റ് ബെഡ്ഷീറ്റുകള്‍ 1 വാങ്ങുമ്പോള്‍ മൂന്നെണ്ണം സൗജന്യമായി ലഭിക്കുന്ന വമ്പന്‍ ഓഫറുമുണ്ട്. 3-പീസ് ഹാര്‍ഡ് ട്രോളി സെറ്റുകള്‍ (അരിസ്റ്റോക്രാറ്റ്, ട്രാവോള്‍ഡ്)ക്ക് ഫ്ളാറ്റ് 85% കിഴിവും ഫുള്‍ പൈസ വസൂലില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലൈഫ് 2ജാര്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ വെറും 999 രൂപയ്ക്ക് ലഭ്യമാകും. ഈ ഓഫറുകള്‍ സ്മാര്‍ട്ട് ബസാറിന്‍റെ വിപണിയിലെ സ്വാധീനത്തിന്‍റെയും ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കാനുള്ള ശേഷിയുടെയും അടയാളം കൂടിയാണ്.  രാജ്യത്തെ 530-ല്‍ അധികം നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 950-ല്‍ അധികം സ്റ്റോറുകളുമായി സ്മാര്‍ട്ട് ബസാര്‍ ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാണ്. ഈ വിപുലമായ ശൃംഖലയിലൂടെ, ‘ഇന്ത്യയിലുടനീളം മൂല്യാധിഷ്ഠിത ഷോപ്പിംഗിന് വിശ്വസനീയമായ ഒരു ലക്ഷ്യസ്ഥാനം’ എന്ന തങ്ങളുടെ ബ്രാന്‍ഡ് ഐഡന്‍റിറ്റി ശക്തിപ്പെടുത്താനും, ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനും കമ്പനി ശ്രമിക്കുന്നു.

X
Top