ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

സ്മാര്‍ട് കൃഷിഭവനിലൂടെ മികച്ച സേവനം ഉറപ്പാക്കും: പി പ്രസാദ്

പത്തനംതിട്ട: കൃഷി ഭവനുകളെ ആധുനികവത്കരിക്കുകയും കര്‍ഷകര്‍ക്ക് നൂതന സാങ്കേതികവിദ്യയിലൂടെ മികച്ച സേവനം ഉറപ്പാക്കുകയുമാണ് സ്മാര്‍ട് കൃഷി ഭവനിലൂടെ ലക്ഷ്യമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. മികച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും മാത്രമല്ല സമയബന്ധിതമായും കൃത്യതയോടെയും കര്‍ഷകര്‍ക്ക് സേവനം നല്‍കുമ്പോള്‍ കൃഷി ഭവനുകള്‍ സ്മാര്‍ട്ടാകും. കൃഷി ഓഫീസര്‍മാര്‍ കൃഷിയിടം സന്ദര്‍ശിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസിലാക്കുമ്പോഴാണ് സ്മാര്‍ട്ടെന്ന പദം പൂര്‍ണമാകുന്നതെന്നും മന്ത്രി പറഞ്ഞു.

കോട്ടാങ്ങല്‍ സ്മാര്‍ട് കൃഷി ഭവന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടായി. 2023-2024 വര്‍ഷം 4.65 ശതമാനം വളര്‍ച്ച കെവരിച്ചു. ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണിത്. ദേശീയ ശരാശരി താഴോട്ട് പോകുമ്പോഴാണ് സംസ്ഥാനം മുന്നേറിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’, ‘കൃഷി കൂട്ടങ്ങള്‍’ തുടങ്ങിയ പദ്ധതി കൃഷിയെ കൂടുതല്‍ ജനകീയമാക്കി. 23,500-ഓളം കൃഷി കൂട്ടങ്ങള്‍ സംസ്ഥാനത്തുണ്ട്. ഒരു കൃഷി ഭവന്‍ ഒരു മൂല്യവര്‍ധിത ഉത്പന്നം ഉണ്ടാക്കണം എന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നു.

കേരളഗ്രോ എന്ന പേരില്‍ 1000 ത്തോളം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. കേരളത്തിലെ 15 ഓളം ഷോറൂമുകള്‍ക്ക് പുറമെ ഓണ്‍ലൈനായും കേരളഗ്രോ വില്‍ക്കുന്നു. തദ്ദേശ സ്ഥാപനങ്ങള്‍, അയല്‍കൂട്ടങ്ങള്‍, കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പിന്തുണ മന്ത്രി എടുത്തു പറഞ്ഞു. മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം കിട്ടും. ഒരു സ്ഥലത്ത് കൃഷി ചെയ്ത ഉത്പന്നങ്ങള്‍ മറ്റൊരിടത്ത് എത്തിച്ച് വില്‍ക്കാനാകണം. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ പൊതു സംവിധാനം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിലൂടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം കിട്ടും. കൃത്യമായ ആസൂത്രണം കൃഷിക്ക് ആവശ്യമാണ്. വ്യവസായിക നേട്ടവും മുന്നില്‍ കാണണം. 2031-ഓടെ കര്‍ഷകര്‍ക്കെല്ലാം സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും മന്ത്രി വൃക്തമാക്കി.

X
Top