
മുംബൈ: സ്മാര്‍ട്ട്‌വര്‍ക്ക്‌സ് കോവര്‍ക്കിംഗ് സ്‌പേസസ് ഓഹരികള്‍ക്ക് തണുപ്പന്‍ ലിസ്റ്റിംഗ്. 7 ശതമാനം പ്രീമിയം മാത്രമാണ് ഓഹരികള്‍ക്കാകര്‍ഷിക്കാനായത്. എന്‍എസ്ഇയില്‍ 435 രൂപയിലും ബിഎസ്ഇയില്‍ 436.10 രൂപയിലുമായിരുന്നു ലിസ്റ്റിംഗ്.
കമ്പനിയുടെ 583 കോടി രൂപ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) 387-407 രൂപ പ്രൈസ് ബാന്റില്‍ 13.45 മടങ്ങ് അധികം സബസ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 173.64 കോടി രൂപ സമാഹരിക്കാനും കമ്പനിയ്ക്കായി.
2024 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മാനേജ്ഡ് കാമ്പസ് ഓപ്പറേറ്ററാണ് സ്മാര്‍ട്ട്‌വര്‍ക്ക്‌സ് കോവര്‍ക്കിംഗ് സ്‌പേസസ്. 2020 നും 2024 നും ഇടയില്‍ സ്മാര്‍ട്ട് വര്‍ക്ക്‌സ് തങ്ങളുടെ മാനേജ്ഡ് സ്‌പേസ് 38.37 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സിഎജിആര്‍) വര്‍ധിപ്പിച്ചു.
ഇത് വ്യവസായ ശരാശരിയായ 23-24 ശതമാനത്തേക്കാള്‍ അധികമാണ്. ദീര്‍ഘകാല നിക്ഷേപത്തിന് യോജിച്ച ഓഹരിയാണ് സ്മാര്‍ട്ട് വര്‍ക്ക്‌സിന്റേതെന്ന് ആനന്ദ് രതി ഷെയേഴ്സ് ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്സിന്റെ ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസ് ഫണ്ടമെന്റല്‍ റിസര്‍ച്ച് മേധാവി നരേന്ദ്ര സോളങ്കി നിരീക്ഷിക്കുന്നു.