കേ​ന്ദ്ര അ​വ​ഗ​ണ​ന​യി​ലും പി​ടി​ച്ചു നി​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി ബാലഗോപാൽബജറ്റിൽ സ്ത്രീസുരക്ഷാ പെൻഷന് 3820 കോടി രൂപ; ന്യൂ നോർമൽ കേരളമെന്ന് ധനമന്ത്രിസാമ്പത്തിക സർവേ റിപ്പോർട്ട് 31ന്; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട ശനിയാഴ്ച അറിയാംഇന്ത്യ-ഇയു ‘മദർ ഓഫ് ഓൾ ഡീൽസ്’ കേരളത്തിനും വമ്പൻ നേട്ടംശബരി, ഗുരുവായൂർ റെയിൽപ്പാതകൾ മരവിപ്പിച്ച നടപടി കേന്ദ്രം റദ്ദാക്കി

സ്‌മോള്‍കാപ്‌ ഓഹരികളിൽ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കാം

സെന്‍സെക്‌സും നിഫ്‌റ്റിയും എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും അഞ്ച്‌ ശതമാനം മാത്രം താഴെ നില്‍ക്കുമ്പോള്‍ നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക റെക്കോഡ്‌ നിലവാരത്തില്‍ നിന്നും 28 ശതമാനം താഴെയാണ്‌. 12,047.45 പോയിന്റ്‌ ആണ്‌ നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചികയുടെ എക്കാലത്തെയും ഉയര്‍ന്ന നില.

ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചികയില്‍ ഉള്‍പ്പെട്ട 907 ഓഹരികളില്‍ 646ഉം 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയില്‍ നിന്നും 20 ശതമാനം താഴെയാണ്‌ ഇപ്പോഴും വ്യാപാരം ചെയ്യുന്നത്‌. 300 ഓഹരികള്‍ 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയില്‍ നിന്നും 50 ശതമാനം താഴെയാണ്‌.

ലാര്‍ജ്‌കാപ്‌ ഓഹരികളേക്കാള്‍ ശക്തമായ തിരുത്തലാണ്‌ നേരത്തെ സ്‌മോള്‍കാപ്‌ ഓഹരികള്‍ നേരിട്ടിരുന്നത്‌. അതേ സമയം കരകയറ്റത്തില്‍ സ്‌മോള്‍കാപ്‌ ഓഹരികള്‍ പിന്നില്‍ നിന്നു. സമ്പദ്‌വ്യവസ്ഥ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ ഏറ്റവും സമ്മര്‍ദത്തിലാകുന്നത്‌ ചെറുകിട കമ്പനികളായിരിക്കും. അതുകൊണ്ടുതന്നെ വിപണിയിലെ തിരുത്തല്‍ സ്‌മോള്‍കാപ്‌ ഓഹരികളെ ശക്തമായി ബാധിക്കുന്നു.

നിലവില്‍ പലിശനിരക്ക്‌ ഉയരുന്നതും പണപ്പെരുപ്പം വര്‍ധിക്കുന്നതും സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ ചെറുകിട കമ്പനികളെ ബാധിക്കാനിടയുണ്ട്‌. അതുകൊണ്ടുതന്നെ സ്‌മോള്‍കാപ്‌ ഓഹരികളിലെ ചാഞ്ചാട്ടം സമീപഭാവിയില്‍ കൂടുതല്‍ ശക്തമാകാനാണ്‌ സാധ്യത.

ഹ്രസ്വകാലത്തിനുള്ളില്‍ നേട്ടം ലഭിക്കുമെന്ന പ്രതീക്ഷയോടെ സ്‌മോള്‍ കാപ്‌ ഓഹരികളില്‍ നിക്ഷേപിക്കരുത്‌. ദീര്‍ഘ കാലയളവില്‍ മികച്ച നേട്ടം ലക്ഷ്യമാക്കി മാത്രമേ ഇത്തരം ഓഹരികള്‍ തി രഞ്ഞെടുക്കാവൂ. സാമ്പത്തിക ചക്രം തിരിഞ്ഞു തുടങ്ങുന്നതിന്റെ സൂചനകള്‍ ലഭിക്കുമ്പോള്‍ മാത്രമേ ഇത്തരം ഫണ്ടുകള്‍ നേട്ടം നല്‍കുകയുള്ളൂ.

സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) പ്രകാരം നിക്ഷേപം നടത്തുന്നവര്‍ക്ക്‌ സ്‌മോള്‍കാപ്‌ ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളിലെ ഇടിവ്‌ അല്‍പ്പകാലം കൂടി നിലനില്‍ക്കുകയാണെങ്കില്‍ അതിന്റെ പ്രയോജനം കൂടി ലഭിക്കും.

സ്‌മോള്‍കാപ്‌ ഓഹരികളില്‍ നിക്ഷേപിക്കുന്നവര്‍ അഞ്ച്‌-പത്ത്‌ വര്‍ഷം പോലുള്ള ദീര്‍ഘമായ കാലയളവ്‌ മുന്നില്‍ കണ്ടായിരിക്കണം നിക്ഷേപം നടത്തേണ്ടത്‌. സമ്പദ്‌വ്യവസ്ഥ കരകയറുന്ന ഘട്ടത്തില്‍ സ്‌മോള്‍കാപ്‌ ഓഹരികള്‍ മികച്ച നേട്ടം നല്‍കാറുണ്ട്‌. അതുവരെ കാത്തിരിക്കാനുള്ള ക്ഷമയും ദീര്‍ഘകാല ലക്ഷ്യങ്ങളും നിക്ഷേപകര്‍ക്കുണ്ടാകണം.

വന്‍കിട, ഇടത്തരം, ചെറുകിട ഓഹരികളുടെ ഒരു മിശ്രണം പോര്‍ട്ട്‌ഫോളിയോയില്‍ ഉറപ്പുവരുത്തുകയാണ്‌ ചെയ്യേണ്ടത്‌. അതുകൊണ്ടുതന്നെ പോര്‍ട്ട്‌ഫോളിയോയുടെ 20 ശതമാനത്തില്‍ കൂടുതല്‍ സ്‌മോള്‍കാപ്‌ ഓഹരികളില്‍ നിക്ഷേപിക്കരുത്‌.

X
Top