
മുംബൈ: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിപണി കുതിച്ചുകയറിയപ്പോള്‍ സ്‌മോള്‍കാപ് ഓഹരികളാണ് നിക്ഷേപകര്‍ക്ക് കൂടുതല്‍ നേട്ടം നല്‍കിയത്. 26 ലക്ഷം കോടി രൂപയുടെ നേട്ടമാണ് നിക്ഷേപകര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്‌മോള്‍കാപ് ഓഹരികളില്‍ നിന്നും ലഭിച്ചത്.
ബിഎസ്‌ഇ സ്‌മോള്‍കാപ് സൂചികയില്‍ ഉള്‍പ്പെട്ട ഓഹരികളുടെ വിപണിമൂല്യം 66 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷം ഇത് 40 ലക്ഷം കോടി രൂപയായിരുന്നു.
ബിഎസ്‌ഇ സ്‌മോള്‍കാപ് സൂചികയില്‍ ഉള്‍പ്പെട്ട 1000 ഓഹരികളില്‍ നാലിലൊന്നും നിക്ഷേപകര്‍ക്ക് ഇരട്ടിയിലേറെ നേട്ടം നല്‍കി.
87 ശതമാനം സ്‌മോള്‍കാപ് ഓഹരികളും 2023-24ല്‍ നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിച്ചു. 124 സ്‌മോള്‍കാപ് ഓഹരികള്‍ മാത്രമാണ് നഷ്‌ടം സമ്മാനിച്ചത്. തിരുത്തലിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ ബിഎസ്‌ഇ സ്‌മോള്‍കാപ് സൂചിക 6.5 ശതമാനം ഇടിവ് നേരിട്ടിരുന്നു.
അതേ സമയം മികച്ച സ്‌മോള്‍കാപ് ഓഹരികളില്‍ ഇപ്പോഴും നിക്ഷേപ സാധ്യതയുണ്ടെന്നാണ് നിക്ഷേപകര്‍ ചൂണ്ടികാട്ടുന്നത്.