8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

സ്‌മോള്‍കാപ്‌, മൈക്രോകാപ്‌ സൂചികകള്‍ ബെയര്‍ മാര്‍ക്കറ്റില്‍

നിഫ്‌റ്റി സ്‌മോള്‍കാപ്‌ 250, നിഫ്‌റ്റി മൈക്രോകാപ്‌ 250 എന്നീ സൂചികകള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍ നിന്നും 20 ശതമാനം ഇടിഞ്ഞു. ഒരു സൂചിക 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍ നിന്നും 20 ശതമാനം ഇടിയുമ്പോള്‍ `ബെയര്‍ മാര്‍ക്കറ്റി’ലേക്ക്‌ കടന്നതായാണ്‌ കണക്കാക്കുന്നത്‌.

നിഫ്‌റ്റി സ്‌മോള്‍കാപ്‌ 250, മൈക്രോകാപ്‌ 250 സൂചികകള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍ നിന്നും യഥാക്രമം 21.4 ശതമാനവും 20.2 ശതമാനവുമാണ്‌ ഇടിഞ്ഞത്‌. നിഫ്‌റ്റി മിഡ്‌കാപ്‌ സൂചിക 17.7 ശതമാനം ഇടിവ്‌ നേരിട്ടു.

കഴിഞ്ഞ രണ്ട്‌ വ്യാപാര ദിനങ്ങളിലായാണ്‌ നിഫ്‌റ്റി സ്‌മോള്‍കാപ്‌ 250, മൈക്രോകാപ്‌ 250 സൂചികളിലെ ഇടിവ്‌ 20 ശതമാനത്തിന്‌ മുകളിലായത്‌.

അതേ സമയം പല സ്‌മോള്‍കാപ്‌, മൈക്രോകാപ്‌, പെന്നി ഓഹരികളും നേരത്തെ തന്നെ 30 ശതമാനം മുതല്‍ 80 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്‌.

നൂറിലേറെ സ്‌മോള്‍കാപ്‌, മൈക്രോകാപ്‌ ഓഹരികള്‍ സെപ്‌റ്റംബര്‍ 27നു ശേഷം 10-30 ശതമാനം ഇടിവ്‌ നേരിട്ടിട്ടുണ്ട്‌.

സ്‌മോള്‍കാപ്‌ സൂചികയിലെ 79 ഓഹരികളും മൈക്രോകാപ്‌ സൂചികയിലെ 80 ഓഹരികളും 30 ശതമാനം മുതല്‍ 50 ശതമാനം വരെ തിരുത്തലിന്‌ വിധേയമായി.

X
Top